കൊന്നത് കഴുത്തുഞെരിച്ച്; മരണസമയത്ത് റിജോഷ് അര്‍ധബോധാവസ്ഥയിൽ

rijosh-murder-3
SHARE

ഇടുക്കി ശാന്തന്‍പാറയിലെ റിജോഷിനെ കഴുത്ത് ഞെരിച്ച് കൊന്നെന്ന് പ്രാഥമിക കണ്ടെത്തല്‍. ഇതിനായി കയറോ തുണിയോ ഉപയോഗിച്ചെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണസമയത്ത് റിജോഷ് അര്‍ധബോധാവസ്ഥയില്‍, ശരീരത്തില്‍ മറ്റ് മുറിവുകളില്ല. മൃതശരീരത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമെന്നും റിപ്പോര്‍ട്ട്. ഇന്നലെയാണ് ശാന്തന്‍പാറയിലെ ഫാം ഹൗസ് ജീവനക്കാരനായ റിജോഷിന്റെ മൃതദേഹം കണ്ടെടുത്തത്.

കേസില്‍ റിസോര്‍ട്ട് മാനേജര്‍ വസീം, കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജി എന്നിവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ചൊവ്വാഴ്ച ഇരുവരും പാലായില്‍ എത്തിയിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.  പ്രതികൾ സംസ്ഥാനം വിട്ടുവെന്നാണ് പൊലീസ് നിഗമനം. വസീമിന്റെ സ്വദേശമായ തൃശൂരിലും തമിഴ്‌നാട്ടിലേക്ക് കടന്നിട്ടുണ്ടാകാമെന്ന സംശയത്തില്‍ അതിര്‍ത്തി മേഖലകളിലുമെല്ലാം തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. മദ്യത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തിയതാകാമെന്നും പൊലീസ് പറയുന്നു. കുറ്റസമ്മതം നടത്തിയുള്ള വസീമിന്റെ വീഡിയോ സന്ദേശവും ഇന്നലെ  ലഭിച്ചിരുന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...