ഏറ്റുമാനൂർ നഗരസഭയിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറി; സംഘർഷം

dyfi-march-2
SHARE

നവജാതശിശുവിന്റെ മൃതദേഹം സംസ്കരിക്കാന്‍ സ്ഥലം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഏറ്റുമാനൂര്‍ നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.  നഗരസഭ ഓഫിസില്‍ ഇരച്ചുകയറിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചെയര്‍മാന്റെ കാബിനില്‍ എത്തി, നെയിംബോര്‍ഡുകള്‍ തകര്‍ത്തു. 

അധികാര തര്‍ക്കത്തെ തുടര്‍ന്ന് ഏറ്റുമാനൂരില്‍ നവജാതശിശുവിന്‍റെ സംസ്കാരം 36 മണിക്കൂര്‍ വൈകി. സംസ്കരിക്കാന്‍ സ്ഥലം വിട്ടുനല്‍കില്ലെന്ന നഗരസഭയുടെ നിലപാടാണ് ആദ്യം തിരിച്ചടിയായത്. പൊലീസിന്‍റെ ശ്രമഫലമായി സ്ഥലം വിട്ടുകിട്ടിയപ്പോള്‍ ആര് സംസ്കരിക്കും എന്നതിലായി തര്‍ക്കം. തര്‍ക്കം മുറുകിയതോടെ എസ്ഐയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍തന്നെ കുഴിയെടുത്ത് കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. 

പൊലീസ് ആവശ്യപ്പെട്ടതുപ്രകാരം സംസ്കരിക്കാന്‍ സ്ഥലം വിട്ടുനില്‍കിയെന്ന് ഏറ്റുമാനൂര്‍ നഗരസഭ. എന്നാല്‍ കുട്ടിയുടെ സംസ്കാരച്ചുമതല ഏറ്റെടുക്കണമെന്ന് പൊലീസ് പറഞ്ഞതാണ് കാലതാമസത്തിന് കാരണം. അതിരമ്പുഴ പഞ്ചായത്തിന്‍റെ പരിധിയിലുള്ള കൂട്ടിയുടെ സംസ്കാരംച്ചുമതല ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് ഏറ്റെടുക്കാനാകില്ലെന്ന് ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് മനോരമ ന്യൂസിനോട് പറഞ്ഞു

MORE IN BREAKING NEWS
SHOW MORE
Loading...
Loading...