തന്നെയും തിരുവള്ളുവരെയും കാവിച്ചായം പൂശേണ്ട: നിലപാട് പറഞ്ഞ് രജനി

rajani
SHARE

ബി.ജെ.പിയില്‍ ചേരുമെന്ന  പ്രചാരണം തള്ളി നടന്‍ രജനികാന്ത്. തന്നെയും ആത്മീയ ആചാര്യന്‍ തിരുവള്ളുവരെയും ഒരിക്കലും കാവി പൂശാന്‍ കഴിയില്ല. ആരും പാര്‍്ട്ടിയിലേക്കു ക്ഷണിച്ചിട്ടില്ലെന്നും രജനികാന്ത് ചെന്നൈയില്‍ വ്യക്തമാക്കി. നടന്‍ കമല്‍ഹാസന്റെ ജന്‍മദിനാഘോഷത്തിന്റെ ഭാഗമായി രാജ്കമല്‍ ഫിലിംസിന്റെ  ഓഫീസില്‍ സംവിധായകന്‌‍ കെ. ബാലചന്ദറിന്റെ പ്രതിമ അനാഛാദനം ചെയ്യുകയായിരുന്നു നടന്‍.  

നടന്‍ രജനികാന്ത് ബി.ജെ.പിയോട് അടുക്കുന്നുവെന്ന് പലകേന്ദ്രങ്ങളും ആരോപിച്ചിരുന്നു. ഗോവ ഫിലിം ഫെസ്റ്റിവലിന്റെ ഐക്കണ്‍ അവാര്‍ഡ് ലഭിച്ചതോടെ പ്രചാരണം  കനത്തു. ഇതോടെയാണ് തലൈവര്‍ നിലപാട് വ്യക്തമാക്കിയത്. ഒരിക്കലും ബി.ജെ.പിയിലേക്കില്ലെന്നു തീര്‍ത്തുപറയാന്‍ ആത്മീയ ആചാര്യന്‍ തിരുവള്ളുവറെ കൂട്ടുപിടിച്ചതും ശ്രദ്ധേയമായി.

കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ സജീവമായാലും സിനിമ വിടില്ലെന്നും രജനി വ്യക്തമാക്കി.  തലൈവര്‍ക്കു വൈകി കിട്ടിയ ആദരമാണ് അവാര്‍ഡെന്നായിരുന്നു കമല്‍ഹാസന്റെ പ്രതികരണം.

തങ്ങളെ തെറ്റിക്കാനാവില്ലെന്ന് രജനിയെ വേദിയിലിരുത്തി കമല്‍ ഹാസനും പ്രഖ്യാപിച്ചു. ഇതോടെ രാഷ്ട്രീയത്തിലിറങ്ങിയ കമല്‍ഹാസന് മറുപടിയായി രജനികാന്തിനെ രംഗത്തിറക്കി തമിഴകം പിടിച്ചെടുക്കാമെന്ന ബി.ജെ.പി പ്രതീക്ഷകളാണ് ആസ്ഥാനത്താകുന്നത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...