മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് രാജിവച്ചു; ശിവസേനയ്ക്ക് രൂക്ഷ വിമർശനം

devendra-fasnavis-3
SHARE

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജിവച്ചു. കാവല്‍ മന്ത്രിസഭയുടെ കാലാവധി ഇന്ന് അവസാനിക്കെയാണ് രാജി. രാജിവച്ചശേഷം ശിവസേനക്കെതിരെ ഫഡ്നവിസ് രൂക്ഷ വിമര്‍ശനം നടത്തി. ശിവസേനയ്ക്ക് താല്‍പര്യം പ്രതിപക്ഷത്തോടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപിയുമായി ചര്‍ച്ച നടത്താതെ എന്‍സിപിയുമായി ചര്‍ച്ച നടത്തിയതിനാണ് വിമര്‍ശം. ഉദ്ധവ് താക്കറെയെ കാണാനും ശ്രമിച്ചു, ഫോണ്‍ പോലും എടുത്തില്ല. മുഖ്യമന്ത്രി പദം പങ്കിടുന്നതിനെക്കുറിച്ച് ഒരു ചര്‍ച്ചയും നടന്നില്ല. ശിവസേന പലവട്ടം അപമാനിച്ചു, സേനയുടെ പ്രകോപനം അംഗീകരിക്കില്ലെന്നും ഫഡ്നാവിസ് പറഞ്ഞു. 

അതിനിടെ മഹാരാഷ്ട്രയില്‍ രാഷ്ട്രീയനീക്കങ്ങള്‍ തുടരുകയാണ്. സഞ്ജയ് റാവുത്ത് വീണ്ടും ശരദ് പവാറിന്റെ വീട്ടിലെത്തി. നവംബര്‍ 15 വരെ റിസോര്‍ട്ടില്‍ തുടരാന്‍ എംഎല്‍എമാരോട് ശിവസേന ആവശ്യപ്പെട്ടു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...