അയോധ്യ കേസ് അനുഭവം പങ്കുവച്ച് മാര്‍ക്ക് ടള്ളി; വിഡിയോ

mark-tully-2
SHARE

അയോധ്യകേസില്‍ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി ഇത്രയും കാലമെടുത്തത് അസാധാരണമാണെന്ന് ബിബിസി മുന്‍ ലേഖകന്‍ മാര്‍ക്ക് ടള്ളി. 1965മുതല്‍  മുപ്പത് വര്‍ഷക്കാലം ദക്ഷിണേഷ്യയിലെ പ്രധാനസംഭവങ്ങള്‍ എല്ലാം റിപ്പോര്‍ട്ട് ചെയ്ത മാര്‍ക്ക് ടള്ളി ബാബ്റി മസ്ജിദ് തകര്‍ക്കലിന്് ദൃക്സാക്ഷിയായ അനുഭവവും മനോരമന്യൂസിനോട് പങ്കുവച്ചു. 

∙ബാബ്‍റി മസ്ജിദ് തകര്‍ക്കുമ്പോള്‍ ഞാന്‍ 
 അയോധ്യയിലുണ്ടായിരുന്നു. വിചിത്രമായ കാഴ്ചകളാണ് അവിടെ കണ്ടത്. അക്രമം തടയേണ്ട പൊലീസും അധികാരികളും കൈയ്യൊഴിഞ്ഞു. എല്ലാവരും അപ്രത്യക്ഷമായി. സംഭവം കണ്ടപ്പോള്‍ തന്നെ ഞാന്‍ ഫൈസാബാദിലേക്ക് ഓടി. അവിടെ ചെന്ന് ഫോണിലൂടെ ബി.ബി.സിക്ക് വാര്‍ത്ത കൈമാറി വീണ്ടും അയോധ്യയിലെത്തി. കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ആരുമില്ലായിരുന്നു. എന്നെ വളഞ്ഞ് കൈയ്യേറ്റം ചെയ്ത കര്‍സേവക്കുകള്‍ ബലമായി പിടിച്ച് പള്ളിക്ക് സമീപമുള്ള ധരംശാലയില്‍ പൂട്ടിയിട്ടു. 

∙വിഷയം കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതി നേരത്തെ വിധി പറഞ്ഞു. പക്ഷേ അതിന്മേലുള്ള അപ്പീലുകളില്‍ സുപ്രീംകോടതി തീരുമാനമെടുക്കാന്‍ ഇത്രയും കാലമെടുത്തത് അസാധാരണമായി തോന്നുന്നു. വിധി വരുമ്പോള്‍ ഹിന്ദു നേതാക്കളും മുസ്‍ലിം നേതാക്കളും ഇത് സ്വീകരിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. എല്ലാവരും വിധിയെ സമാധാനപമായി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. ജയിക്കുന്നവര്‍ അമിതാഘോഷങ്ങളുമായി രംഗത്തിറങ്ങാതിരുന്നാല്‍ തന്നെ വലിയ ആശ്വാസമായിരിക്കും. ഹിന്ദുക്കള്‍ക്കും മുസ്‍ലിംകള്‍ക്കുമിടയില്‍ സമാധാനപരമായ ഒരുഅന്തരീക്ഷം സൃഷ്ടിക്കാത്തിടത്തോളം കാലം ആരും ഈ കേസില്‍ വിജയിക്കുന്നില്ല.

∙യുദ്ധമൊക്കെ കവര്‍ ചെയ്തിട്ടുണ്ടെങ്കിലും മറക്കാനാവാത്ത റിപ്പോര്‍ട്ടിങ്ങുകളില്‍ ഒന്നായിരുന്നു ഇത്. എന്നും പുകഴ്‍ത്തിയിട്ടുള്ള ഇന്ത്യയുടെ മതപരമായ വൈവിധ്യത്തിന് ഭീഷണിയുയര്‍ത്തിയ വിഷയങ്ങളിലെന്നാണ് അയോധ്യയിലേത്. കര്‍സേവക്കുകളുടെ വിദ്വേഷ മുദ്രാവാക്യങ്ങളെക്കുറിച്ച് അദ്വാനിയോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി, കപടമതേതരത്വം നിങ്ങളില്‍ അത്രത്തോളം ആഴത്തിലുള്ളതുകൊണ്ടാണ് അങ്ങനെ അനുഭവപ്പെടുന്നതെന്നായിരുന്നു. പക്ഷേ ഇതെല്ലാം ഭയപ്പെടുത്തുന്നതും അലോസരപ്പെടുത്തുന്നതുമായിരുന്നു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...