മാധ്യമ, മനുഷ്യാവകാശ പ്രവർത്തകരെ നിരീക്ഷിച്ചു; വാട്സാപ്പിനോട് വിശദീകരണം തേടി

whatsaap-secret-chatting
SHARE

ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും നിരീക്ഷിച്ചിരുന്നുവെന്ന വെളിപ്പെടുത്തലില്‍ വാട്സാപ്പിനോട് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം തേടി. തിങ്കളാഴ്ച്ചയ്ക്കകം വിശദമായ മറുപടി നല്‍കണമെന്നാണ് െഎ.ടി മന്ത്രാലയത്തിന്‍റെ നിര്‍ദേശം. ഇസ്രയേല്‍ സ്പൈവെയറായ പെഗാസസ് ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് വാട്സാപ്പ് വെളിപ്പെടുത്തിയിട്ടുള്ളത്. 

ഇരുപതോളം രാജ്യങ്ങളിലുള്ള 1,400ലധികം പേരുടെ ഫോണ്‍ ഇസ്രയേല്‍ സര്‍ക്കാരിനുവേണ്ടി ചോര്‍ത്തിയതിന് എന്‍.എസ്.ഒ എന്ന െഎ.ടി കമ്പനിക്കെതിരെ സാന്‍ഫ്രാന്‍സിസ്കോ ഫെഡറല്‍ കോടതിയെ വാട്സാപ്പ് സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരും അഭിഭാഷകരും ദലിത് ആക്ടിവിസ്റ്റുകളും നിരീക്ഷക്കപ്പെട്ടവരുടെ പട്ടികയിലുണ്ടെന്ന് വാട്സാപ്പ് വെളിപ്പെടുത്തിയത്. സംഭവത്തില്‍ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...