എൻഎച്ചിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം കുറയും: ഒപ്പം സാല്‍വേജ് ചാര്‍ജും: പ്രതിഷേധം

nh
SHARE

ദേശീയപാത വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരം കുറയും. കെട്ടിടങ്ങളുടെ നഷ്ടപരിഹാരത്തുകയില്‍ നിന്ന് 6 ശതമാനം സാല്‍വേജ് ചാര്‍ജ്  ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ദേശീയപാതവികസനം വേഗത്തിലാക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പുതിയ തീരുമാനം തിരിച്ചടിയായേക്കും. ദേശീയപാത അതോറിറ്റിയുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം.  

കേരളത്തിന്റെ ദേശീയപാതവികസനത്തിന് തടസങ്ങളുയര്‍ത്തിയ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിക്ക് മുന്നില്‍വച്ച് ശാസിച്ചതും കരാര്‍ ഒപ്പുവയ്ക്കലിന് വഴിതെളിച്ചതും ഈ മാസം ഒന്നിനാണ്. ഗഡ്കരിയുടെ ശാസനയെ തുടര്‍ന്ന് ഒന്‍പതിന് സംസ്ഥാനവുമായി കരാറും ഒപ്പിട്ടു. ഇതിന് പിന്നാലെയാണ്  പുതിയ ഉപാധിയുമായി ദേശീയപാത അതോറിറ്റിയുടെ ഉത്തരവ്.   ഏറ്റെടുക്കുന്ന  കെട്ടിടങ്ങള്‍ക്കുളള നഷ്ടപരിഹാര തുകയില്‍ നിന്ന് ആറ് ശതമാനം സാല്‍വേജ് ചാര്‍ജ് നിര്‍ബന്ധമായും ഈടാക്കാനാണ് നിർദേശം. പൊളിക്കുന്ന കെട്ടിടത്തിൽ നിന്ന് നിർമാണ വസ്തുക്കള്‍ ആവശ്യമെങ്കിൽ ഉടമ അപേക്ഷ നൽകണം. അവരിൽ നിന്ന് മാത്രമായിരുന്നു സാല്‍വേജ് ചാര്‍ജ് ഈടാക്കിയിരുന്നത്. നിലവില്‍ നിശ്ചയിച്ച നഷ്ടപരിഹാരത്തുകയില്‍ നിന്ന് സാല്‍വേജ് ചാര്‍ജ് കുറച്ചുളള തുക രേഖപ്പെടുത്തി പുതിയ അപേക്ഷ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ വൈകുമെന്ന് ഉറപ്പായി.

ഉത്തരവിറങ്ങുന്നതിന് മുമ്പ് നഷ്ടപരിഹാരം കൈപ്പറ്റിയവര്‍ക്ക് മുഴുവന്‍ തുകയും ലഭിച്ചു. വിവേചനം പാടില്ലെന്നും  തീരുമാനത്തിനെതിരെ നിയമപോരാട്ടവും പ്രതിഷേധവും ഉണ്ടാകുമെന്നും ഭൂ ഉടമകൾ മുന്നറിയിപ്പ് നൽകുന്നു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...