ജോളിക്കൊപ്പമിരുത്തി ഷാജുവിനെയും സഖറിയാസിനെയും ചോദ്യം ചെയ്യുന്നു: നിർണായകം

shaju-3
SHARE

കൂടത്തായി സിലി വധക്കേസിൽ ഭര്‍ത്താവ് ഷാജുവിനെ ചോദ്യം ചെയ്യുന്നു. വടകര തീരദേശ പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യല്‍. ഷാജുവിന്‍റെ അച്ഛന്‍ സഖറിയാസിനെയും വിളിച്ചുവരുത്തി. ഇരുവരെയും ജോളിയ്ക്കൊപ്പമിരുത്തി ചോദ്യം ചെയ്യും.

അതേസമയം ആദ്യഭാര്യ സിലിയെ കൊലപ്പെടുത്താൻ ഷാജു ജോളിയെ സഹായിച്ചതായി സംശയമുണ്ടെന്ന് സിലിയുടെ ബന്ധു വി.ഡി.സേവ്യർ മനോരമ ന്യൂസിനോട് വെളിപ്പെടുത്തിയതും കുരുക്ക് മുറുക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യരുതെന്ന് ഒപ്പിട്ട് നൽകിയത് ഷാജുവാണ്. സിലിയുടെ സഹോദരൻ സിജോയോട് ഒപ്പിടാൻ ഷാജുവും ജോളിയും നിർബന്ധിച്ചെങ്കിലും സിജോ തയ്യാറായില്ല. താമരശേരിയിലെ ദന്താശുപത്രിയിൽ നിന്ന് കിലോമീറ്ററുകൾ ചുറ്റിയാണ് ജോളി കാറോടിച്ച് ഷാജുവിനൊപ്പം സിലിയെ ഓമശേരിയിലെ ആശുപത്രിയിലെത്തിച്ചതെന്നും സേവ്യർ പറഞ്ഞു.

കൂടത്തായിയില്‍ ജോളി നടത്തിയ ഭൂമി ഇടപാടുകളില്‍ ഉദ്യോഗസ്ഥര്‍ക്കുള്ള പങ്ക് അന്വേഷിക്കുന്ന റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിച്ചേക്കും. വ്യാജ ഒസ്യത്തുണ്ടാക്കാന്‍ താമരശേരി മുന്‍ ഡപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീ സഹായിച്ചെന്നായിരുന്നു ജോളി അന്വേഷണ സംഘത്തിനു  നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലായിലുന്നു ഡപ്യൂട്ടി കലക്ടര്‍ സി.ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണം.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...