പോസ്റ്റ്മോർട്ടം വേണ്ടെന്ന് ഒപ്പിട്ടു; അവശയായ സിലിയുടെ ഒപ്പം ജോളിയും: ഷാജുവിലേക്ക് സംശയമുന

jolly-shaju
SHARE

ആദ്യഭാര്യ സിലിയെ കൊലപ്പെടുത്താൻ ഷാജു ജോളിയെ സഹായിച്ചതായി സംശയമുണ്ടെന്ന് സിലിയുടെ ബന്ധു വി.ഡി.സേവ്യർ മനോരമ ന്യൂസിനോട്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യരുതെന്ന് ഒപ്പിട്ട് നൽകിയത് ഷാജുവാണ്. സിലിയുടെ സഹോദരൻ സിജോയോട് ഒപ്പിടാൻ ഷാജുവും ജോളിയും നിർബന്ധിച്ചെങ്കിലും സിജോ തയ്യാറായില്ല. താമരശേരിയിലെ ദന്താശുപത്രിയിൽനിന്ന് കിലോമീറ്ററുകൾ ചുറ്റിയാണ് ജോളി കാറോടിച്ച് ഷാജുവിനൊപ്പം സിലിയെ ഓമശേരിയിലെ ആശുപത്രിയിലെത്തിച്ചതെന്നും സേവ്യർ പറഞ്ഞു.

അതേസമയം കൂടത്തായി കൊലപാതക പരമ്പര കേസില്‍ ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും. ഷാജുവിനോട് ഇന്ന് എസ്.പി.ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശം. സിലിയുടെ മരണത്തില്‍  ഷാജുവിന്  പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് നിഗമനം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...