'കോന്നി' കടുംപിടുത്തവും; 'വട്ടിയൂര്‍ക്കാവ്' പഴികളും: ഫലത്തിൽ കണ്ണുംനട്ട് കോൺഗ്രസ്

konni
SHARE

ഉപതിരഞ്ഞെടുപ്പ് ഫലം പ്രതികൂലമായാല്‍ കോണ്‍ഗ്രസില്‍ കാത്തിരിക്കുന്നത് പൊട്ടിത്തെറി. പാലായ്ക്ക് പുറമെ ഉറച്ചകോട്ടയായ കോന്നിയും തമ്മിലടി കാരണം നഷ്ടപ്പെട്ടാല്‍ നേതാക്കള്‍ക്കെതിരെ കടുത്ത നടപടി വന്നേക്കും. ലോക്സഭ തിരഞ്ഞെടുപ്പില്‍ ലഭിച്ച ജനപിന്തുണ നിലനിര്‍ത്താന്‍ കഴിയാതിരുന്നാല്‍ നേതൃത്വവും സമാധാനം പറയേണ്ടിവരും. പാലായിലെ തോല്‍വി കൈയ്യബദ്ധമാണെന്ന് പറഞ്ഞൊഴിഞ്ഞ കോണ്‍ഗ്രസിന് സിറ്റിങ് സീറ്റുകളെങ്കിലും നിലനിര്‍ത്തണം. വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ ആ പ്രതീക്ഷയ്ക്ക് ചെറിയതോതില്‍ മങ്ങലേറ്റിട്ടുണ്ട്. 

കോന്നിയില്‍ തോറ്റാല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കടുംപിടുത്തം പിടിച്ച അടൂര്‍ പ്രകാശും വട്ടിയൂര്‍ക്കാവില്‍ തോറ്റാല്‍ ഒരുപരിധി വരെ കെ മുരളീധരനുമായിരിക്കും  പ്രതിക്കൂട്ടില്‍. വോട്ടെടുപ്പ് കഴിയുംവരെ കോന്നിയില്‍ ഉണ്ടാകണമെന്ന് നിര്‍ദേശിച്ചിട്ടും വോട്ടെടുപ്പ് ദിവസം അടൂര്‍പ്രകാശ് കുടുംബസമേതം ഡല്‍ഹിയില്‍ പോയത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റ പേരില്‍ നേതൃത്വവും പഴി കേള്‍ക്കും. കോന്നിയിലേയും വട്ടിയൂര്‍ക്കാവിലേയും സ്ഥാനാര്‍ഥിചര്‍ച്ച മാധ്യമവിചാരണയ്ക്ക് വിട്ടുകൊടുത്തെന്ന പഴി തുടക്കത്തിലെ കേട്ടിരുന്നു. ഒരു തോല്‍വി കൂടി ഷാനിമോള്‍ ഉസ്മാന് താങ്ങാനാകില്ല. അരനൂറ്റാണ്ട് കൈയിലിരുന്ന പാലായ്ക്ക് പുറമെ രണ്ടര പതിറ്റാണ്ട് കൈയിലിരുന്ന കോന്നി കൂടി തമ്മിലടിച്ച് നഷ്ടമായാല്‍ സമാധാനം പറയേണ്ടത് ഒരാളായിരിക്കില്ല. അങ്ങനെ വന്നാല്‍ വരാനിരിക്കുന്ന പുനസംഘടന കോണ്‍ഗ്രസില്‍ ഉടച്ചുവാര്‍ക്കലിന് വഴിയൊരുക്കും. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...