വെള്ളക്കെട്ടിൽ മേയറുടെയും കലക്ടറുടെയും യോഗം; വീണ്ടും ഇടപെട്ട് മുഖ്യമന്ത്രി

pinarayi-29
SHARE

കൊച്ചി വെള്ളക്കെട്ട് പ്രശ്നത്തില്‍ മുഖ്യമന്ത്രി മേയറും കലക്ടറും പങ്കെടുക്കുന്ന ചര്‍ച്ച വിളിച്ചു. വെള്ളിയാഴ്ചയാണ് ചർച്ച. വെള്ളക്കെട്ട് രൂക്ഷമായപ്പോൾ തന്നെ മുഖ്യമന്ത്രി വിഷയത്തിൽ ഇടപെട്ടിരുന്നു. കൊച്ചി നഗരസഭയ്ക്ക് പറയാനുളളത് കേട്ടിട്ടുള്ള ഒരു പ്രശ്ന പരിഹാരത്തിനാകും ശ്രമിക്കുക. 

കൊച്ചി നഗരത്തില്‍ ഇതുവരെ കാണാത്ത വെള്ളക്കെട്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കോടതി ഇന്നലെ സംസാരിച്ചത് ജനങ്ങള്‍ക്ക് വേണ്ടിയാണ്, അതിൽ വിവാദം വേണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ പ്രളയത്തില്‍ നിന്ന് പാഠം പഠിച്ചില്ല. സര്‍ക്കാര്‍ ഇടപെട്ടത് നല്ല കാര്യമാണെന്ന് നിരീക്ഷിച്ച കോടതി ഭാവി പദ്ധതികള്‍ എന്തെന്നും ചോദിച്ചു. അതേസമയം കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്നങ്ങൾക്ക്കൂടുതല്‍ നടപടികളുണ്ടാവുമെന്ന് അഡ്വക്കറ്റ് ജനറല്‍ ഉറപ്പുനല്‍കി.

കഴിഞ്ഞ ദിവസത്തെ വെള്ളക്കെട്ടിന് കാരണം വേലിയേറ്റമാണെന്നായിരുന്നു കോര്‍പറേഷന്റെ വാദം. എന്നാല്‍വെറുതെ എന്തെങ്കിലും പറയരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി. പരിഹാരം കാണാന്‍ കോര്‍പറേഷന് ശേഷിയുണ്ടോ? ദുരന്തനിവാരണ ഏജന്‍സികളെ വിളിച്ചോയെന്നും കോടതി ചോദിച്ചു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...