മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം ഉടൻ അക്കൗണ്ടിൽ; 19 കോടി 93 ലക്ഷം മാറ്റിവച്ചു

H2O-Holy-Faith
SHARE

ബാങ്ക്‌ അക്കൗണ്ട് വിവരങ്ങൾ അടക്കം മരട് നഗരസഭയിൽ സത്യവാങ്മൂലം സമർപ്പിച്ച 38 ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവായി. ഇതിനായി 19 കോടി 93 ലക്ഷം രൂപ മാറ്റിവച്ചു. ഇവരുടെ അക്കൗണ്ടുകളിലേക്ക് ഉടൻ പണം എത്തും. 

അതേ സമയം  ഫ്ലാറ്റ് കേസിൽ മരടിലെ മുന്‍ പഞ്ചായത്ത്‌ ഭരണസമിതിയിൽ ഉണ്ടായിരുന്ന 21 അംഗങ്ങളോടും ചോദ്യം ചെയ്യലിന് ഹാജരാവാൻ ക്രൈംബ്രാഞ്ച് നിർദേശം. നാളെ മുതൽ ആണ് രണ്ടു പേർ വീതം ഹാജരാവാൻ നോട്ടീസ് കൊടുത്തിരിക്കുന്നത്. ഇവരെ കേസിൽ സാക്ഷികൾ ആക്കും. നിയമലംഘനങ്ങൾ വ്യക്തമായിട്ടും അനധികൃതമായി കെട്ടിടങ്ങൾ നിർമ്മിക്കാൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എ ദേവസി അടക്കമുള്ളവർ ഇടപെട്ടിരുന്നു എന്നും ഉദ്യോഗസ്ഥർക്ക് ഒത്താശ ചെയ്തു എന്നും ആരോപണം ഉണ്ട്. ഇതിന്റെ നിജസ്ഥിതി അറിയാൻ ആണ് പഞ്ചായത്ത് അംഗങ്ങളെ വിളിപ്പിച്ചത്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...