റോഡുകളുടെ അറ്റകുറ്റപ്പണി ഡിസംബര്‍ 31നകം തീര്‍ക്കണം; അന്ത്യശാസനവുമായി ഹൈക്കോടതി

road-high-court-2
SHARE

സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണി ഡിസംബര്‍ 31നകം തീര്‍ക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള റോഡുകള്‍ ജനുവരി 31നകം ഗതാഗതയോഗ്യമാക്കണം. ഒരോ റോഡുകളുടെയും അറ്റകുറ്റപ്പണി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാകണം.

റോഡ് പുനര്‍നിര്‍മാണത്തിന് പ്രത്യേക കമ്മിറ്റി മേല്‍നോട്ടം വഹിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവില്‍ വ്യക്തമാക്കി. റോഡുകള്‍ ഏതുവകുപ്പിന്റെ കീഴിലാണെന്ന് വ്യക്തമാക്കി പട്ടിക തയ്യാറാക്കണം. റോഡുകള്‍ തകര്‍ന്നാല്‍ ആര്‍ക്ക് പരാതി നല്‍കണമെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുന്നതിനാണിതെന്നും കോടതി വ്യക്തമാക്കി. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...