
എൻഎസ്എസിനെതിരെ ആഞ്ഞടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരന്‍ നായര്‍ ഈഴവവിരോധിയാണ്. എൻഎസ്എസ് നേതൃത്വത്തിന്റെ ചിന്തകള്‍ കാടത്തമാണെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. സവര്‍ണനെ മുഖ്യമന്ത്രിയാക്കാനുളള നീക്കം സുകുമാരന്‍ നായര്‍ ഇപ്പൊഴേ തുടങ്ങി കഴിഞ്ഞു.
ജാതിപറഞ്ഞുള്ള എൻഎസ്എസ് വോട്ടുപിടിത്തം കേരളത്തെ ഭ്രാന്താലയമാക്കുന്നു. ജാതി നോക്കിയാണ് പിണറായിയെയും വിഎസിനെയും അധിക്ഷേപിക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് എൻഎസ്എസ് നേടാവുന്നതെല്ലാം നേടി. ശരിദൂരം അടവുനയമാണ്. മാടമ്പിത്തരം എക്കാലവും സഹിച്ചുനില്ക്കുമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.