വനിത ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പ്: മഞ്ജു റാണി ഫൈനലില്‍

manju-rani-2
SHARE

വനിതാ ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മഞ്ജു റാണി ഫൈനല്‍. 48 കിലോ വിഭാഗം സെമിയില്‍ തായ്‍ലന്‍ഡ് താരത്തെ 4–1ന് തോല്‍പിച്ചു. മഞ്ജുവിന്റെ ആദ്യ ഫൈനലാണ്.  

51 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മേരികോം വെങ്കലം സ്വന്തമാക്കി. സെമിഫൈനലില്‍ രണ്ടാം സീഡും യൂറോപ്യന്‍ ചാംപ്യനുമായ തുര്‍ക്കിയുടെ ബുസെനാസ് കാകിറോഗ്‌ലുവിനോട് 4–1ന് തോറ്റു. ഫലത്തിനെതിരെ ഇന്ത്യ അപ്പീല്‍ നല്‍കിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. ലോകചാംപ്യന്‍ഷിപ്പില്‍ ഏറ്റവുമധികം മെഡല്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് മേരി സ്വന്തമാക്കി. ആറു സ്വര്‍ണമടക്കം എട്ടുമെഡലുകളാണ് മേരിയുടെ സമ്പാദ്യം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...