രണ്ടിടങ്ങളിൽ എൻഡിഎ ജയിക്കില്ല; ബാക്കി ഇടങ്ങളില്‍ പ്രതീക്ഷ: തുഷാർ

thushar-bdjs-nda
SHARE

അരൂർ, എറണാകുളം മണ്ഡലങ്ങളിൽ വിജയം പ്രതീക്ഷിക്കുന്നില്ലെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ബിഡിജെഎസ് എൻ.ഡി.എ വിടില്ലെന്ന് പറയാനാകില്ല എന്നതടക്കമുള്ള  തുഷാറിന്‍റെ പരാമര്‍ശങ്ങളെപ്പറ്റി പ്രതികരിക്കാനില്ലെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയുടെ പ്രതികരണം. ഉപതിരഞ്ഞെടുപ്പുകൾ അവസാനിക്കുമ്പോൾ ബിജെപിക്ക് ഒരു എംഎൽഎ കൂടിയെങ്കിലും ഉണ്ടാകുമെന്നും അദ്ദേഹം അരൂരിൽ പറഞ്ഞു.  

അഞ്ച് മണ്ഡലങ്ങളിലും ഉപ തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നതിനിടെയാണ് വിജയ സാധ്യതകളെ കുറിച്ച് എൻ.ഡി.എ നേതാക്കളുടെ വത്യസ്ത അഭിപ്രായ പ്രകടനങ്ങൾ.  അരൂരില്‍ ബിജെപിക്ക് പ്രതീക്ഷ. 

എന്നാൽ എറണാകുളം, അരൂർ മണ്ഡലങ്ങളിൽ എൻഡിഎ വിജയം പ്രതീക്ഷിക്കുന്നില്ലെന്നായിരുന്നു  തുഷാർ വെള്ളാപ്പള്ളിയുടെ പ്രതികരണം. മറ്റ് മൂന്ന് മണ്ഡലങ്ങളിലാണ് പ്രതീക്ഷ. കണക്കുകളുടെ അടിസ്ഥാനത്തിലാണ് താൻ ഇക്കാര്യം പറയുന്നതെന്നും തുഷാർ.

 ബിഡിജെഎസ് എൻ.ഡി.എ വിടില്ലെന്ന് പറയാനാകില്ലെന്നും രാഷ്ട്രീയത്തിൽ ശത്രുമോ മിത്രമോ ഇല്ലന്നു മുള്ളതുഷാറിന്റെ പരാമർശത്തെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണെമന്ന് ശ്രീധരൻ പിളള പറഞ്ഞു. എന്നാൽ ബിഡിജെഎസ്, എൻഡിഎ വിടുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലെന്നും, അത്തരം വാഖ്യാനങ്ങളെ തള്ളുന്നതായും തുഷാർ ആവർത്തിച്ചു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...