വീണ്ടും ചോദ്യമുനയിലേക്ക് ജോളി: എസ്പി ഓഫിസില്‍ എത്തിച്ചു: നിർണായകം

SP-Jolly-03
SHARE

വ്യാജ ഒസ്യത്തിനായി ജോളി തയാറാക്കിയ രേഖകള്‍ പൊലീസ് പിടിച്ചെടുത്തു. ഓമശേരി പഞ്ചായത്തില്‍ നടത്തിയ പരിശോധനയിലാണ് രേഖകള്‍ കണ്ടെടുത്തത്. അതിനിടെ ജോളിയെയും മാത്യുവിനെയും  ചോദ്യം ചെയ്യാനെത്തിച്ചു.

അതേസമയം കൂടത്തായി കൊലപാതകപരമ്പയിൽ അന്വേഷണസംഘം നിര്‍ണായകയോഗം ചേരും. സംഘത്തിലെ പുതിയ അംഗങ്ങളും പങ്കെടുക്കും. അന്വേഷണത്തിന്‍റെ തുടര്‍രൂപരേഖ ചര്‍ച്ച ചെയ്യും.

റോയ് തോമസിന്റെ കൊലയ്ക്ക് പിന്നില്‍ നാലുകാരണങ്ങളെന്ന് പൊലീസ് കണ്ടെത്തി. റോയിയുടെ മദ്യപാനശീലവും അന്ധവിശ്വാസങ്ങളിലും ജോളിക്ക് എതിര്‍പ്പുണ്ടായിരുന്നു. ജോളി തന്റെ അവിഹിതബന്ധങ്ങള്‍ മറയ്ക്കാന്‍ കൊലപാതകം മാര്‍ഗമായി കണ്ടു. സ്ഥിരവരുമാനം ഉളളയാളെ വിവാഹം കഴിക്കാനും ജോളി ലക്ഷ്യമിട്ടെന്നും പൊലീസ്. കസ്റ്റഡി അപേക്ഷയിലാണ് പൊലീസ് കാരണങ്ങള്‍ പരാമര്‍ശിക്കുന്നത്. 

 ജോളിയേയും മറ്റ് രണ്ട് പ്രതികളേയും പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പൊലീസ് പത്തുദിവസം കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും താമരശേരി കോടതി ആറുദിവസമേ അനുവദിച്ചുള്ളു. പ്രതികളെ ചോദ്യം ചെയ്തശേഷം കൂടത്തായിയില്‍ തെളിവെടുപ്പിനെത്തിക്കും.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...