റോയി കൊലക്കേസിൽ ആഞ്ഞുപിടിച്ച് പൊലീസ്; ആവനാഴിയിലെ ആയുധങ്ങൾ ഇങ്ങനെ

koodathayi-2
SHARE

കൂടത്തായ് കൊലപാതക പരമ്പരയിൽ പൊലീസിന്റെ കൂടുതൽ ശ്രദ്ധ  ഇനി റോയിയുടെ കൊലക്കേസിൽ. മറ്റ് അഞ്ചു മരണങ്ങളുടേയും അന്വേഷണ റിപ്പോർട്ട് മാത്രം തയാറാക്കും. വെവ്വേറെ എഫ്െഎആർ വേണമോയെന്ന് ഇന്ന് തീരുമാനിക്കും. 

സ്വത്തു തട്ടിയെടുക്കാനും പുതിയ വിവാഹം കഴിക്കാനും ഭർത്താവിനെ ജോളി കൊലപ്പെടുത്തിയെന്ന കുറ്റപത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. ജോളിയ്ക്ക് ശിക്ഷ ഉറപ്പാക്കാൻ പൊലീസിന്റെ ആവനാഴിയിലെ ആയുധങ്ങൾ ഇങ്ങനെ.

 ജോളിയുടെ കുറ്റസമ്മത പ്രകാരം മാത്യുവിന്റെ പങ്ക് വ്യക്തം. മാത്യുവിന്റെ കുറ്റസമ്മത പ്രകാരം സയനൈഡിന്റെ ഉറവിടം കണ്ടെത്തി. മാത്യുവുമൊത്തുള്ള പ്രജു കുമാറിന്റെ കടയിലെ തെളിവെടുപ്പും സയനൈഡ് കണ്ടെത്തിയതിന്റെ ഔദ്യോഗിക സാക്ഷിമൊഴിയും നിർണായകം. പിന്നെ, പൊലീസ് സ്വരൂപിക്കുന്നതാകട്ടെ ജോളിയും റോയിയും തമ്മിലുള്ള അകൽച്ച അറിയാവുന്നവരുടെ സാക്ഷി മൊഴികൾ .

ജോളിയുടെ പരപുരുഷ ബന്ധം തെളിയിക്കാൻ BSNL ജീവനക്കാരൻ ജോൺസന്റെ മൊഴി.നിർണായക സാക്ഷികളുടെ 164 മൊഴി മജിസ്ട്രേറ്റിന് മുമ്പിൽ നൽകാൻ പൊലീസ് ശ്രമിക്കുന്നുണ്ട്. 

ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ അറിയാവുന്ന കട്ടപ്പനയിലെ ജോത്സ്യനും മന്ത്രവാദിയും പൊലീസിന്റെ കണ്ണിൽ മുഖ്യ സാക്ഷികളാണ്. സയനൈഡ് ഉള്ളിൽ ചെന്നതിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കുറ്റകൃത്യം തെളിയിക്കാൻ പൊലീസിന് തുണയാകും. 

സ്വത്തു തട്ടിയെടുക്കാൻ വ്യാജ ഒസ്യത്തുണ്ടാക്കിയതിന്റെ രേഖകളും ജോളിയ്ക്കെതിരായ തെളിവാകും. ഇതോടൊപ്പം, തഹസിൽദാർ ജയശ്രീയുടെ സാക്ഷി മൊഴിയും പൊലീസിന് പിടിവള്ളിയാകും. 

അഞ്ചു മരണങ്ങളിലും പൊതുവായി കണ്ടിട്ടുള്ള ലക്ഷണങ്ങൾ പ്രത്യേക റിപ്പോർട്ടായി സമർപ്പിക്കുക മാത്രമാണ് പൊലീസ് മുന്നിൽ കാണുന്ന വഴി. 

വെവ്വേറെ FIR രജിസ്റ്റർ ചെയ്താൽ ഓരോ മരണങ്ങളിലേയും കുറ്റക്യത്യം തെളിയിക്കുക പൊലീസിന് ദുഷ്ക്കരമാകും. പ്രത്യേകിച്ച് അഞ്ചു മരണങ്ങളിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇല്ലാത്ത സാഹചര്യത്തിൽ. 

റോയിയുടെ കൊലപാതകം തെളിയിക്കാൻ അരയും തലയും മുറുക്കി പൊലീസ് ഇറങ്ങും. മറ്റ് അഞ്ചു മരണങ്ങളുടെ സാഹചര്യങ്ങൾ ഉറ്റ ബന്ധുക്കളുടെ സാക്ഷി മൊഴികളിലൂടെ കോടതിക്ക് മുമ്പിൽ എത്തിക്കാനാകും പൊലീസിന്റെ ശ്രമം. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...