ഓമശ്ശേരി പഞ്ചായത്തിൽ പരിശോധന; വീഴ്ചയുണ്ടായെന്ന് അന്വേഷണ സംഘം

omasseryy-police
SHARE

ടോം തോമസിന്റെ ഭൂമി വ്യാജ ഒസ്യത്തിലൂടെ  ജോളിക്ക് ഉടമസ്ഥാവകാശം നൽകിയ ഓമശ്ശേരി പഞ്ചായത്തിൽ അന്വേഷണ സംഘത്തിന്റെ പരിശോധന. ജോളി കബളിപ്പിച്ചുവെന്ന് പഞ്ചായത്ത് സെക്രട്ടറി ടി.കെ. ഫവാസ് ഷമീം മനോരമ ന്യൂസിനോട് പറഞ്ഞു. വ്യാജരേഖയാണെന്ന് തിരിച്ചറിഞ്ഞതോടെ കൂടത്തായി വില്ലേജ് ഓഫീസർ ജോളിക്ക് നൽകിയ ഉടമസ്ഥാവകാശം റദ്ദാക്കിയിരുന്നു.  

2012 ലാണ് വ്യാജ ഒസ്യത്തുമായി ജോളി ഉടമസ്ഥാവകാശതിനായുള്ള അപേക്ഷ നൽകിയത്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും പൊലീസ് പിടിച്ചെടുത്തു. കൈവശാവകാശ രേഖ ഇല്ലാതെയാണ് ഉടമസ്ഥാവകാശം ജോളിക്ക് നൽകിയത്. ഇതെന്തു കൊണ്ടാണെന്ന ചോദ്യത്തിനും കൃത്യമായി ഉത്തരമില്ല.

കൈവശാവകാശ രേഖ കാണാതായതാകുമെന്നാണ് ക്ലർക്കിന്റെ വിശദീകരണം. ഉടമസ്തവകാശം നൽകിയ മുൻ പഞ്ചായത്ത്  സെക്രട്ടറിയേയും അന്വേഷണ സംഘം ചോദ്യം ചെയ്യും.  ഒറ്റനോട്ടത്തിൽ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നാണ് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടത്. ആവശ്യമായ രേഖകൾ ഇല്ലാതെ ഉടമസ്തവകാശം നൽകിയതിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും സംശയിക്കുന്നു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...