സാഹിത്യ നൊബേൽ പോളിഷ്, ഓസ്ട്രിയൻ എഴുത്തുകാർക്ക്

Nobel-Winners-Literature (1)
SHARE

സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനം പ്രഖ്യാപിച്ചു. 2018ലെ നൊബേല്‍ സമ്മാനം ഒള്‍ഗാ ടൊക്കാര്‍ച്ചൂക്കിനും 2019ലെ പുരസ്കാരം ഒാസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹന്‍കെക്കിനുമാണ് ലഭിച്ചിരിക്കുന്നത്. പോളിഷ് എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമാണ് ടൊക്കാര്‍ച്ചൂക്ക്. ദ ഫ്ലൈറ്റ്സ്, ലാസ്റ്റ് സ്റ്റോറീസ് തുടങ്ങിയവയാണ് പ്രധാന നോവലുകള്‍. ദ ഗോളീസ് ആങ്സൈറ്റി എറ്റ് ദ പെനാല്‍റ്റി കിക്കാണ് പീറ്റര്‍ ഹന്‍കെക്കിന്റെ പ്രശസ്ത നോവല്‍. മീടു വിവാദച്ചുഴിയിൽ സ്വീഡിഷ് അക്കാദമി അകപ്പെട്ടതോടെ, 70 വർഷത്തെ ചരിത്രത്തിനിടയിൽ കഴിഞ്ഞ വർഷം ആദ്യമായി സാഹിത്യ നൊബേൽ പ്രഖ്യാപിച്ചിരുന്നില്ല.  അക്കാദമി സ്ഥിരാംഗത്തിന്റെ ഭർത്താവിനെതിരായ ലൈംഗിക വിവാദത്തെത്തുടർന്നാണ് പോയവര്‍ഷം സാഹിത്യ നൊബേല്‍ നല്‍കാതിരുന്നത്. ഇത്തവണ രണ്ട് വര്‍ഷത്തെ പുരസ്കാരങ്ങളും സ്വീഡിഷ് അക്കാദമി ഒരുമിച്ച് പ്രഖ്യാപിക്കുകയായിരുന്നു.  1901 മുതൽ ഇതുവരെ 114 പേർക്കു സാഹിത്യ നൊബേൽ ലഭിച്ചിട്ടുണ്ട്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...