മുത്തൂറ്റ് സമരം അവസാനിപ്പിച്ചു; നാളെ മുതല്‍ തുറന്നുപ്രവര്‍ത്തിക്കും

muthoot-citu-08.jpg.image.845.440
SHARE

മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പിലെ തൊഴിലാളി സമരം അവസാനിച്ചു. കൊച്ചിയില്‍ ഹൈക്കോടതി നിരീക്ഷകരുടെയും ലേബര്‍ കമ്മിഷണറുടെയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് അമ്പത്തിരണ്ട് ദിവസം നീണ്ട സമരം അവസാനിച്ചത്. തൊഴിലാളികള്‍ക്ക് ശമ്പള വര്‍ധന നടപ്പാക്കും. സമരത്തിന്‍റെ പശ്ചാത്തലത്തില്‍ വര്‍ധിപ്പിച്ച ശമ്പളം വേണ്ടെന്ന് സമരം ചെയ്യാത്ത ജീവനക്കാര്‍ രേഖാമൂലം അറിയിച്ചതായി മുത്തൂറ്റ് മാനേജ്മെന്‍റ് അറിയിച്ചു. സമരത്തെ തുടര്‍ന്ന് അടച്ച ബ്രാഞ്ചുകള്‍ തുറക്കില്ല. സമരത്തിനിടെ അക്രമം നടത്തിയവര്‍ക്കെതിരായ നിയമനടപടികള്‍ തുടരുമെന്നും മാനേജ്മെന്‍റ് വ്യക്തമാക്കി. എളമരം കരീമിന്‍റെ നേതൃത്വത്തിലുളള സിഐടിയു നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...