വ്യാജഒസ്യത്തിനായി ഉടമാവകാശം മാറ്റി; ജോളി കബളിപ്പിച്ചു: പഞ്ചായത്ത് സെക്രട്ടറി

koodathayi
SHARE

വ്യാജ ഒസ്യത്തിനായി ജോളി ഉടമാവകാശം മാറ്റിയത് കബളിപ്പിച്ചെന്ന് പഞ്ചായത്ത് സെക്രട്ടറി. കൈവശാവകാശ രേഖ ഹാജരാക്കിയില്ല. മറ്റ് രേഖകള്‍ പരിശോധിച്ചാണ് ഉടമാവകാശം മാറ്റിയത്. വ്യാജരേഖ ചമച്ചെന്ന് കണ്ടെത്തിയതോടെ ജോളിയുടെ ഉടമസ്ഥാവകാശം റദ്ദാക്കി. വീഴ്ച ഉണ്ടായിട്ടില്ലെന്നും ഓമശേരി പഞ്ചായത്ത് സെക്രട്ടറി ടി.കെ. ഫവാദ് ഷമീം മനോരമ ന്യൂസിനോട് പറഞ്ഞു. 

അതിനിടെ കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികൾക്കായുള്ള ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷ താമരശേരി കോടതി ഇന്ന് പരിഗണിക്കും. പ്രധാനപ്രതി ജോളി, കൂട്ടുപ്രതികളായ എം.എസ്.മാത്യു, പ്രജി കുമാര്‍ എന്നിവരെ പതിനൊന്ന് ദിവസത്തേക്കാണ് കസ്റ്റഡിയില്‍ ചോദിച്ചിരിക്കുന്നത്. മാത്യുവിന്റെ ജാമ്യാപേക്ഷയും കോടതിയുടെ മുന്‍പിലുണ്ട്. ഇന്നലെ ജോളി, പ്രജി കുമാര്‍ എന്നിവര്‍ക്കായി അഭിഭാഷകര്‍ ഹാജരായിരുന്നില്ല. ജോളിക്കായി അഭിഭാഷകന്‍ ബി.എ.ആളൂർ ഇന്ന് ഹാജരായേക്കും. മൂന്ന് പ്രതികളെയും ഇന്ന് ഹാജരാക്കാന്‍ കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...