കണ്ടത് ഇരുവരും നിന്ന് കത്തുന്നത്; മിഥുനെത്തിയത് ദേഹത്ത് പെട്രോളൊഴിച്ച്: അയല്‍വാസി

Fire-Death-01
SHARE

ദേഹത്ത് പെട്രോളൊഴിച്ചതിനുശേഷമാണ് യുവാവ്  പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതെന്ന് സംശയിക്കുന്നതായി അയല്‍വാസി മനോരമ ന്യൂസിനോട് പറഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയപ്പോള്‍ ഇരുവരും നിന്ന് കത്തുന്നതാണ് കണ്ടത്. പെണ്‍കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. മിഥുന്‍ മുന്‍പും ഷാലന്റെ വീട്ടിലെത്തിയിരുന്നതായും അയല്‍വാസി മനോരമ ന്യൂസിനോട് പറഞ്ഞു. 

കാളങ്ങാട്ട് പത്മാലയത്തില്‍ ഷാലന്റെ മകള്‍ ദേവിക (17) ആണ് മരിച്ചത്. പൊളളലേറ്റ യുവാവും മരിച്ചു. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ പിതാവിന് ഗുരുതരമായി പൊളളലേറ്റു. പറവൂര്‍ സ്വദേശി മിഥുനാണ് മരിച്ചത്. യുവാവെത്തിയത് ബൈക്കിലാണ്. വീട്ടില്‍ കടന്നുകയറി പെണ്‍കുട്ടിയുടെ മേല്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...