ആറു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യൽ; ആറുകേസുകള്‍ക്ക് ആറുസംഘങ്ങള്‍

SP-Jolly-03
SHARE

പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളുടെ പൊലീസ് തുടര്‍ച്ചയായി ആറു മണിക്കൂര്‍ ചോദ്യംചെയ്തു. വടകര റൂറല്‍ എസ്.പി കെ.ജി. സൈമണിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. പ്രതികള്‍ ചോദ്യംചെയ്യലുമായി സഹകരിക്കുന്നതായി എസ്.പി പറഞ്ഞു. ജോളിയെ ചോദ്യംചെയ്യലിനുശേഷം വടകര വനിതാ സെല്ലിലേക്ക് മാറ്റി. നാളെ രാവിലെ പ്രതികളുടെ തെളിവെടുപ്പ് തുടങ്ങും. 

കൊലപാതകപരമ്പരയിെല ആറുകേസുകള്‍ ആറുസംഘങ്ങള്‍ അന്വേഷിക്കും. ആറ് ദിവസത്തെ ചോദ്യം ചെയ്യലിൽ ജോളിയെ കൊണ്ട് പരമാവധി സത്യങ്ങൾ തുറന്ന് പറയിപ്പിക്കണം എന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. 

കൂടത്തായി കൂട്ടക്കൊലക്കേസില്‍  മുഖ്യപ്രതി ജോളിയേയും മറ്റ് രണ്ട് പ്രതികളേയും ഇന്ന് രാവിലെയാണ്  പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പത്തുദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും താമരശേരി കോടതി ആറുദിവസമേ അനുവദിച്ചുള്ളു.  റോയിയുടെ കൊലപാതകത്തിനുള്ള തെളിവ് ശേഖരണത്തിനൊപ്പം മറ്റ് മരണങ്ങളിലെ ജോളിയുടെ പങ്ക് ഉറപ്പിക്കുക എന്ന വെല്ലുവിളിയാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...