'101 വെട്ടുവെട്ടിയാലും വായ്ത്തല പോകാത്ത അരിവാളുണ്ടാക്കും': സര്‍ക്കാരിനെതിരെ ഒളിയമ്പ്: വിഡിയോ

Jacob Thomas 04
SHARE

പിണറായി സര്‍ക്കാരിനെതിരെ രൂക്ഷമായ ഒളിയമ്പുകളുമായി ജേക്കബ് തോമസ്. അരിവാളിനും ചുറ്റികയ്ക്കും കോടാലിക്കും കേരളത്തില്‍ ആവശ്യക്കാരുണ്ടെന്നും, 101 വെട്ടുവെട്ടിയാലും വായ്ത്തല പോകാത്ത അരിവാളുണ്ടാക്കുമെന്നും ജേക്കബ് തോമസ്. ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി ചുമതലയേറ്റശേഷമായിരുന്നു ജേക്കബ് തോമസിന്‍റെ പ്രതികരണം. 

ഒന്നര വര്‍ഷക്കാലത്തിലേറെ സസ്പെന്‍ഷനിലായിരുന്ന ജേക്കബ് തോമസിനെ അഡ്മിനിസട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ഉത്തരവിനെ തുടര്‍ന്നാണ് സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസിലെ ചുമതലയേറ്റശേഷം രൂക്ഷമായ പരിഹാസമാണ് സര്‍ക്കാരിനെതിരെ ജേക്കബ് തോമസ് ഉന്നയിച്ചത്. തെങ്ങില്‍ കയറുന്നവന്റെയും ചീഫ് സെക്രട്ടറിയുടെയും ഓട്ടോഡ്രൈവറുടെയും  ജോലിപോലെ തനിക്ക് കിട്ടിയ തസ്തികയും മഹത്തരമാണെന്നും ജേക്കബ് പറഞ്ഞു.

2017 ഡിസംബര്‍ മുതല്‍ ജേക്കബ് തോമസ് സസ്പെന്‍ഷനിലായിരുന്നു. ഓഖി ദുരന്തസമയത്ത് സര്‍ക്കാരിനെ വിമര്‍ശിച്ചതിനായിരുന്നു ആദ്യ സസ്പെന്‍ഷന്‍. പിന്നീട് അനുമതിയില്ലാതെ പുസ്തകമെഴുതിന്‍റെ പേരില്‍ വീണ്ടും സസ്പെന്‍ഡ് ചെയതു. പിന്നീട് വിജിലന്‍സ്,ക്രൈംബ്രാഞ്ച് കേസുകളും റജിസ്റ്റര്‍ ചെയ്തിരുന്നു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...