തെളിവു കണ്ടെത്താനാകില്ലെന്ന് ആളൂര്‍; പലതും ആത്മഹത്യയെന്നും വാദം

adv-aaloor
SHARE

കൂടത്തായ് കൊലപാതകക്കേസിൽ പ്രതി ജോളിക്കു വേണ്ടി ഹാജരാകുന്ന അഡ്വ.ആളൂർ മാധ്യമങ്ങളെ കണ്ടു. തന്നെ സമീപിച്ചത് ജോളിയുടെ ഏറ്റവുമടുത്ത ആളുകളാണെന്നും പ്രതിയുടെ അവകാശം സംരക്ഷിക്കുമെന്നും പ്രൊസിക്യൂഷന് തെളിവുകൾ കണ്ടെത്താൻ സാധിക്കില്ലെന്നും അഡ്വ.ആളൂർ പറഞ്ഞു. 

വിദേശത്തു നിന്നാണ് രാസപരിശോധനയുടെ റിസൾട്ട് എത്തുന്നത്. കുറ്റപത്രം ആറു മാസത്തിനുള്ളില്‍ സമര്‍പ്പിക്കേണ്ടതു‌മുണ്ട്. ഈ സമയത്തിനുള്ളിൽ വിദേശത്തു നിന്നും റിസൾട്ട് ലഭിക്കില്ല.  കുട്ടിയൊഴികെ മറ്റെല്ലാവരുടെയും മരണം ആത്മഹത്യ അല്ലെങ്കില്‍ ഹൃദയാഘാതം പോലുള്ള മറ്റ് കാരണങ്ങൾ കൊണ്ടോ ആകാമെന്നാണ് മാധ്യമങ്ങളിൽ നിന്നുള്ള വാർത്തകളിൽ നിന്നും മനസിലാക്കുന്നത്. 

ഈ മരണങ്ങളൊക്കെ നരഹത്യയാണെന്ന് തെളിയിക്കേണ്ടത് പ്രൊസിക്യൂഷനാണ്. സംഭവത്തിന് ദൃക്സാക്ഷികളില്ല, സാഹചര്യത്തെളിവുകൾ മാത്രമേയുള്ള‌ൂ.  പ്രതി കൊടുത്ത മൊഴി പ്രതിക്കെതിരെ ഉപയോഗിക്കാന്‍ പറ്റില്ലെന്നും അഡ്വ. ആളൂര്‍ പറഞ്ഞു.   

MORE IN BREAKING NEWS
SHOW MORE
Loading...
Loading...