‘വട്ടിയൂര്‍ക്കാവില്‍ വോട്ടുകച്ചവടമില്ല’; കോണ്‍ഗ്രസിനെ വെട്ടിലാക്കി സ്ഥാനാര്‍ഥി

muralidharan-mohankumar-2
SHARE

വട്ടിയൂര്‍ക്കാവില്‍ വോട്ട് കച്ചവടമെന്ന കെ.പി.സി.സിയുടെയും കെ.മുരളീധരന്റെയും നിലപാട് തള്ളി യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മോഹന്‍കുമാര്‍. വട്ടിയൂര്‍ക്കാവിലെ വോട്ടര്‍മാരെ അപമാനിക്കുന്നതിന് തുല്യമാണ് അത്തരം ആരോപണങ്ങളെന്ന് മോഹന്‍കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. വോട്ട് കച്ചവടമുള്ളതായി അറിയില്ലെന്ന നിലപാട് ശശി തരൂരും ആവര്‍ത്തിച്ചു.

പ്രചാരണത്തിന്റെ തുടക്കം  മുതല്‍ സ്ഥലം എം.എല്‍.എയായിരുന്ന കെ. മുരളീധരന്‍ മുതല്‍ കെ.പി.സി.സി പ്രസിഡന്റ് വരെയുള്ള നേതാക്കളെല്ലാം ആവര്‍ത്തിച്ച് ഉന്നയിക്കുന്ന പ്രധാന ആരോപണമാണ് എല്‍.ഡി.എഫും ബി.ജെ.പിയും തമ്മില്‍ വോട്ടുകച്ചവടമുണ്ടെന്ന്. എന്നാല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അത് പൂര്‍ണമായും നിഷേധിക്കുന്നു.

നേതാക്കളുടെ നിലപാട് തള്ളിയ മോഹന്‍കുമാറിനൊപ്പമാണ് സ്ഥലം എം.പിയായ ശശി തരൂരും. നേരത്തെ ഇതേ നിലപാട് തരൂര്‍ പറഞ്ഞപ്പോള്‍ വോട്ട് കച്ചവടത്തേക്കുറിച്ച് അറിയില്ലങ്കില്‍ നേതാക്കളോട് ചോദിച്ചാല്‍ മതിയെന്നായിരുന്നു മുരളീധരനും പത്മജയും പറഞ്ഞത്. 

വോട്ട് കച്ചവടമെന്ന ആരോപണം സ്ഥാനാര്‍ഥി തന്നെ തള്ളിയതോടെ കോണ്‍ഗ്രസിന്റെ മുഖ്യ പ്രചരണായുധത്തിന്റെ മൂര്‍ച്ച കുറയുകയാണ്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...