‘സയനൈഡ് കൈമാറ്റം അറിഞ്ഞിരിക്കാം’; കൊലപാതക സംശയം ബലപ്പെടുന്നു

ayyappadas-elsamma-9
SHARE

പൊന്നാമറ്റം തറവാട്ടിലെ യുവാക്കളുടെ മരണത്തിന് പിന്നിലും ജോളിയെന്ന സംശയം ബലപ്പെട്ടതിന് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുമായി സുനീഷിന്‍റെ അമ്മ എല്‍സമ്മ. വാഹനമിടിച്ച് മരിച്ച്  സുനീഷിന്‍റെ അമ്മ എല്‍സമ്മ മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്‍റിലാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. 

ജോളിയുടെ കൂട്ടുപ്രതി മാത്യുവിനെ വിന്‍സെന്‍റിനും സുനീഷിനുമറിയാം. സയനൈഡ്  കൈമാറ്റം ഇവര്‍ അറിഞ്ഞിരിക്കാം. അപായപ്പെടുത്താന്‍ സാധ്യത തെളിഞ്ഞത് അങ്ങനെയാകും. പൊലീസ് വിശദമായി അന്വേഷിക്കണമെന്ന് എല്‍സമ്മ കൗണ്ടർ പോയന്‍റില്‍ ആവശ്യപ്പെട്ടു. 

മരിച്ച ടോം തോമസിന്റെ സഹോദര പുത്രന്മാരായ സുനീഷ്, ഉണ്ണി എന്ന വിൻസെന്റ് എന്നിവരുടെ മരണത്തിന് പിന്നിൽ ജോളിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് ആവശ്യം ശക്തമാകുന്നത്. മരിക്കുന്നതിന് മുമ്പ് പ്രതിസന്ധിയിൽ അകപ്പെട്ടെന്നുള്ള സുനിഷിന്റെ ഡയറിക്കുറിപ്പുകളും കണ്ടെടുത്തു. 

2002  ആഗസ്റ്റ് 24നാണ്  വിൻസെന്റ് എന്ന ഉണ്ണിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അതായത് കൊലപാതക പരമ്പരയിൽ ആദ്യം മരിച്ച അന്നമ്മയുടെ ശവമടക്കിന് തൊട്ടുപിന്നാലെ. ടോം തോമസിന്റെ രണ്ടാമത്തെ സഹോദരൻ അഗസ്റ്റിന്റെ മകനാണ് വിൻസെന്റ്.   2008 ജനുവരി 17നാണ് സുനീഷ് ബൈക്ക് അപകടത്തിൽ മരിക്കുന്നത്. ടോം തോമസിന്റെ മൂന്നാമത്തെ സഹോദരൻ ഡൊമനിക്കിന്റെ   മകനാണ് സുനീഷ്. രണ്ടു പേർക്കും റോയിയും ജോളിയുമായി ഉണ്ടായിരുന്നത് അടുത്ത ബന്ധം, സാമ്പത്തിക ഇടപാടുകൾ ഉള്ളതായും സംശയിക്കുന്നു.  

അപകടത്തിൽ പെടുന്നതിന് തൊട്ടു പിന്നാലെ സുനീഷ് എഴുതിയ ഡയരിക്കുറിപ്പുകളും കണ്ടെടുത്തു. ജീവിതം കഷ്ടത്തിലാണെന്നും പ്രതിസന്ധിയിൽ അകപ്പെട്ടുവെന്നും ഡയറിക്കുറിപ്പിൽ കുറിച്ചിട്ടുണ്ട്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...