‘ശ്രീറാമിന്റെ മറുപടി തൃപ്തികരമല്ല’; സസ്പെന്‍ഷന്‍ 60 ദിവസത്തേക്ക് കൂടി നീട്ടി

km-basheer-sriram-2
SHARE

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ചുകൊന്ന കേസില്‍ ആരോപണങ്ങളെല്ലാം നിഷേധിച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍. ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കൽ നോട്ടിസിന് മദ്യപിച്ച് വാഹനമോടിച്ചിട്ടില്ലെന്ന് ശ്രീറാം മറുപടി നല്‍കി. മറുപടി തൃപ്തികരല്ലാത്തതിനാല്‍ സര്‍ക്കാര്‍  സസ്പെന്‍ഷന്‍ അറുപത് ദിവസത്തേക്ക് കൂടി നീട്ടി.

മദ്യപിച്ച ശേഷം ശ്രീറാം അമിതവേഗതയിലോടിച്ച കാറിടിച്ചാണ് കെ.എം.ബഷീര്‍കൊല്ലപ്പെട്ടത്. അപകടത്തിന് ശേഷം ശ്രീരാമിന്‍റെ രക്തസാമ്പിള്‍ എടുക്കുന്നത് പൊലീസ് വൈകിപ്പിച്ചു. ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലിനെതുടര്‍ന്നാണ് പൊലീസിന്‍റെ മെല്ലപ്പോക്കെന്ന് ആരോപണം ഉയര്‍ന്നിരുന്നു.  

വൈകിയെടുത്ത രക്തസാമ്പിളില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്താനായില്ല. തുടര്‍ന്ന് ശ്രീറാമിന് പെട്ടെന്ന് ജാമ്യം ലഭിച്ചു. സിവില്‍സര്‍വീസ് ഉദ്യോഗസ്ഥരുടെ സസ്പെന്‍ഷന്‍ സാധാരണ 180 ദിവസംവരെ സര്‍ക്കാരിന് നീട്ടാം. അതിന് ശേഷം ഉദ്യോഗസ്ഥന് കേന്ദ്ര അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിനെ സമീപിക്കാം.  

MORE IN BREAKING NEWS
SHOW MORE
Loading...
Loading...