കൊലപാതകങ്ങളിൽ മന്ത്രവാദിക്കും പങ്ക്? അന്വേഷണം കട്ടപ്പനയിലേക്കും

jolly-and-family
SHARE

കൂടത്തായി കൊലപാതക പരമ്പരയിൽ മന്ത്രവാദിക്കും പങ്കെന്ന് സൂചനകൾ. റോയിയുടെ വസ്ത്രത്തിന്റെ കീശയിൽ നിന്ന് മന്ത്രവാദിയുടെ കാർഡ് കിട്ടിയതോടെയാണ് അന്വേഷണം ഈ വഴിക്കും പുരോഗമിക്കുന്നത്. മന്ത്രവാദി നൽകിയ പൊടി സിലിക്ക് കൊടുത്തിരുന്നുവെന്ന് ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയും ചെയ്തു. കട്ടപ്പന സ്വദേശിയാണ് മന്ത്രവാദിയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 

കേസ് സംബന്ധിച്ച അന്വേഷണം ഊർജിതമാക്കുന്നതിനായി അന്വേഷണ സംഘം വിപുലീകരിച്ചു. താമരശ്ശേരി ഡിവൈഎസ്പിയെയും ആറ് സിഐമാരെയും  ആണ് സംഘത്തിൽ ഉൾപ്പെടുത്തിയത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...