‘ഷാജു പൊട്ടന്‍ കളിക്കുന്നു; ഞെട്ടിക്കുന്നത് പുറത്തുവരും’: കുരുക്കിട്ട് ബാവ

shaju-bava-3
SHARE

ഷാജു പറയുന്നത് കള്ളമെന്ന്  പൊന്നാമറ്റം വീട്ടിലെ അയല്‍ക്കാരന്‍ മുഹമ്മദ് ബാവ. ജോളിയെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് ഷാജു പറയുന്നത്. എന്നാല്‍ റോയിയുടെ ജീവിതത്തെക്കുറിച്ച് ആഴത്തില്‍ സംസാരിക്കുന്നു. ഷാജു ഒന്നുകില്‍ പൊട്ടന്‍ കളിക്കുന്നു. അല്ലെങ്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമെന്ന് ബാവ മനോരമ ന്യൂസിനോട് പറഞ്ഞു.

റോജോക്കും റെഞ്ചിക്കുമൊപ്പം അന്വേഷണത്തിന് മുന്‍കൈയെടുത്തത് ബാവയാണ്. വിഡിയോ കാണാം. 

കൊലപാതക പരമ്പരയിലെ പ്രതികൾക്കായുള്ള ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷ താമരശേരി കോടതി നാളെ പരിഗണിക്കും. പതിനൊന്ന് ദിവസത്തേക്കാണ് അപേക്ഷ നൽകിയതെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിൻ ബേബി മനോരമ ന്യൂസിനോട് പറഞ്ഞു. പ്രതി എം.സ്.മാത്യുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതും നാളത്തേക്ക് മറ്റി. പ്രധാനപ്രതി ജോളിക്കായി അഭിഭാഷകന്‍ ബി.എ.ആളൂർ ഹാജരാകും.  

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ മാത്യുവിന്റെ ജാമ്യാപേക്ഷയാണ് ആദ്യം പരിഗണിച്ചത്. മാത്യു നിരപരാധിയാണെന്നും ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും വാദിച്ചാണ് അപേക്ഷ നൽകിയത്. അസി.പബ്ലിക് പ്രോസിക്യൂട്ടർ എതിർത്തതോടെ തീരുമാനം നാളത്തേക്ക് മാറ്റി. പിന്നാലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ.ഹരിദാസൻ അസി.പബ്ലിക് പ്രോസിക്യൂട്ടർ മുഖാന്തരം കസ്റ്റഡി അപേക്ഷ നൽകി. പതിനൊന്ന് ദിവസത്തേക്കാണ് കസ്റ്റഡിയിൽ ചോദിച്ചത്. പ്രതികൾക്ക് അഭിഭാഷകരില്ലാത്തതിനാൽ അവരുടെ ഭാഗം കൂടി കേൾക്കാൻ നാളെ പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.

പ്രമാദമായ കേസായതിനാൽ കോടതിയിൽനിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചാൽ റിമാൻഡ് ചെയ്ത ശേഷം ലഭിച്ച മൊഴികളും തെളിവുകളും അടിസ്ഥാനമാക്കിയായിരിക്കും ചോദ്യം ചെയ്യൽ. ഇതിൽനിന്ന് റോയിയുടെ കൊലപാതകത്തിന് അപ്പുറം മറ്റ് മരണങ്ങളിലെ പങ്കിനും തെളിവുകൾ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. 

ജോളിയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് ആളൂര്‍ വക്കാലത്ത് ഏറ്റെടുത്തതെന്നാണ് സൂചന. ജോളിയെ സഹായിക്കില്ലെന്നു ഭർത്താവ് ഷാജുവും ബന്ധുക്കളും പറഞ്ഞിരുന്നു.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...