എൻഎസ്എസ് നിലപാടിൽ എൽഡിഎഫിനും ബിജെപിക്കും അങ്കലാപ്പ്; നേട്ടമാക്കാൻ യുഡിഎഫ്

sukumaran-nair-nss-ldf-bjp-
SHARE

ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്‍.എസ്.എസ് പ്രഖ്യാപിച്ച ശരിദൂരനിലപാടില്‍ ഇടതുമുന്നണിക്കും ബിജെപിക്കും അങ്കലാപ്പ്. എന്‍.എസ്.എസ് നിലപാട് പുനഃപരിശോധിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടപ്പോള്‍ സുകുമാരന്‍ നായരെ പിണക്കാതിരിക്കാന്‍ ശ്രദ്ധിച്ചായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രതികരിച്ചത്. ഇതേസമയം എന്‍.എസ്.എസ് നിലപാടില്‍ ആഹ്ലാദത്തിലാണ് യുഡിഎഫ് ക്യാംപ്.

ഉപതിരഞ്ഞെടുപ്പുകളില്‍ എന്‍.എസ്.എസ് ആര്‍ക്കൊപ്പമെന്ന കൃത്യമായ സൂചനയാണ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ വാക്കുകളെന്ന് രാഷ്ട്രീയനേതൃത്വങ്ങള്‍ വിലയിരുത്തുന്നു. കടുത്തമല്‍സരം നടക്കുന്ന വട്ടിയൂര്‍ക്കാവിലും കോന്നിയിലും എന്‍.എസ്.എസ് നിലപാട് രാഷ്്ട്രീയ ബലാബലത്തില്‍ മാറ്റംവരുത്തും. ശബരിമലയില്‍ ഉലഞ്ഞ എന്‍.എസ്.എസുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന സിപിഎമ്മിനെ സുകുമാരന്‍ നായരുടെ വാക്കുകള്‍ ഞെട്ടിച്ചു. എന്‍.എസ്.എസ് ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ ആവശ്യമായ പരിഗണനനല്‍കുമെന്ന കോടിയേരിയുടെ വാക്കുകള്‍ അനുനയശ്രമത്തിന്റെ സൂചനയാണ്.

ശബരിമല പ്രശ്നത്തോടെ അല്‍പം അടുപ്പം കാണിച്ച എന്‍.എസ്.എസുമായി ബന്ധം ദൃഢപ്പെടുത്താന്‍ ശ്രമിച്ചിരുന്ന ബിജെപിയും നിരാശയിലായി. 

എന്‍.എസ്.എസ് നിലപാട് അനുകൂലമെന്ന് കണക്കുകൂട്ടുന്ന യുഡിഎഫ്, അധികാരത്തിലെത്തിയാല്‍ ശബരിമലയില്‍ നിയമനിര്‍മാണമെന്ന വാഗ്ദാനം പ്രചാരണവേദികളിലെല്ലാം ആവര്‍ത്തിക്കും.

സംസ്ഥാനസര്‍ക്കാരിന്റെ അവഗണനയ്ക്കും വിവേചനത്തിനുമെതിരെ നായര്‍സമുദായം ഇപ്പോള്‍ പ്രതികരിക്കണമെന്നും ശബരിമലപ്രശ്നപരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ ആത്മാര്‍ഥമായി ശ്രമിച്ചില്ലെന്നുമാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പറഞ്ഞത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...