മോദിക്ക് കത്ത്: അടൂരടക്കമുള്ള 49 പ്രമുഖർക്കെതിരായ രാജ്യദ്രോഹ കേസ് റദ്ദാക്കി

adoor-maniratnam-2
SHARE

ആൾക്കൂട്ട അക്രമങ്ങളിൽ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിന് അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെ 49 പ്രമുഖർക്കെതിരെ റജിസ്റ്റർ ചെയ്ത രാജ്യദ്രോഹക്കേസ് റദ്ദാക്കി ബിഹാർ പൊലീസ്. പരാതിയിൽ കഴമ്പില്ലെന്നും ആരോപണങ്ങൾ തെളിയിക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. വ്യാജ ആരോപണങ്ങൾ ഉയർത്തി പരാതി നൽകിയതിന് പരാതിക്കാരനായ അഭിഭാഷകൻ സുധീർകുമാർ ഓജയ്ക്കെതിരെ നടപടിയെടുക്കാനും ബിഹാർ പൊലീസ് തീരുമാനിച്ചു. 

കേസെടുത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് നടപടി.  മുസഫർപൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിന്റെ ഉത്തരവു പ്രകാരമാണ് കടുത്ത വകുപ്പുകൾ ചുമത്തി സദർ പൊലീസ് എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തത്. അടൂരിന് പുറമേ എഴുത്തുകാരൻ രാമചന്ദ്ര ഗുഹ, നടി രേവതി ഉൾപ്പെടെയുള്ളവരായിരുന്നു മറ്റു പ്രതികൾ. അതേസമയം, പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപ്പിക്കുമെന്ന് പരാതിക്കാരൻ സുധീർ കുമാർ മനോരമ ന്യൂസിനോട് പറഞ്ഞു.

MORE IN Breaking news
SHOW MORE
Loading...
Loading...