ജോളിക്കുവേണ്ടി അഡ്വ. ആളൂര്‍ ഹാജരാകും; വക്കാലത്തെടുത്തു

aloor-jolly-3
SHARE

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിക്കുവേണ്ടി ആഡ്വ. ആളൂര്‍ ഹാജരാകും. അഡ്വ. ആളൂര്‍ നാളെ കോടതിയില്‍ ഹാജരാകും. ആളൂരിന്‍റെ സഹായികള്‍ കോഴിക്കോട് ജില്ലാ ജയിലെത്തി ജോളിയെ കണ്ടു. കൊലപാതക പരമ്പരയിലെ പ്രതികൾക്കായുള്ള ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷ താമരശേരി കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് നീക്കം. പ്രതികളായ ജോളിക്കും പ്രജികുമാറിനും വേണ്ടി ഇന്ന് ഉച്ച വരെ ആരും വക്കാലത്ത് ഏറ്റെടുത്തിരുന്നില്ല. 

പതിനൊന്ന് ദിവസത്തേക്കാണ് അപേക്ഷ നൽകിയതെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിൻ ബേബി മനോരമ ന്യൂസിനോട് പറഞ്ഞു. പ്രതി എം.എസ്.മാത്യുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതും നാളത്തേക്ക് മറ്റി. അതിനിടെ ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സന്റെ മൊഴി പയ്യോളി ജില്ലാ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ജോളിയുമായി ദീര്‍ഘനേരം സംസാരിച്ചതിന്റെ കാരണമറിയാനാണ് ജോണ്‍സണെ വിളിച്ചുവരുത്തിയത്.

ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ മാത്യുവിന്റെ ജാമ്യാപേക്ഷയാണ് ആദ്യം പരിഗണിച്ചത്. മാത്യു നിരപരാധിയാണെന്നും ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും വാദിച്ചാണ് അപേക്ഷ നൽകിയത്. അസി.പബ്ലിക് പ്രോസിക്യൂട്ടർ എതിർത്തതോടെ തീരുമാനം നാളത്തേക്ക് മാറ്റി. പിന്നാലെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ.ഹരിദാസൻ അസി.പബ്ലിക് പ്രോസിക്യൂട്ടർ മുഖാന്തരം കസ്റ്റഡി അപേക്ഷ നൽകി. പതിനൊന്ന് ദിവസത്തേക്കാണ് കസ്റ്റഡിയിൽ ചോദിച്ചത്. പ്രതികൾക്ക് അഭിഭാഷകരില്ലാത്തതിനാൽ അവരുടെ ഭാഗം കൂടി കേൾക്കാൻ നാളെ പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. 

പ്രമാദമായ കേസായതിനാൽ കോടതിയിൽനിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ‌

പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചാൽ റിമാൻഡ് ചെയ്ത ശേഷം ലഭിച്ച മൊഴികളും തെളിവുകളും അടിസ്ഥാനമാക്കിയായിരിക്കും ചോദ്യം ചെയ്യൽ. ഇതിൽനിന്ന് റോയിയുടെ കൊലപാതകത്തിന് അപ്പുറം മറ്റ് മരണങ്ങളിലെ പങ്കിനും തെളിവുകൾ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...