വട്ടിയൂര്‍ക്കാവില്‍ നാളെ മുതല്‍ പ്രചാരണത്തില്‍ സജീവമാകും: ഉറപ്പുമായി തരൂർ

shashi-tharoor-lead
SHARE

വട്ടിയൂര്‍ക്കാവില്‍ നേതാക്കള്‍ സജീവമല്ലെന്ന യുഡിഎഫ് സ്ഥാനാര്‍ഥി കെ മോഹന്‍കുമാറിന്റെ ആക്ഷേപത്തിന് മറുപടിയുമായി പാര്‍ട്ടി നേതാക്കള്‍. പ്രചാരണത്തിന് കെ മുരളീധരന്‍ ചുക്കാന്‍ പിടിക്കുമെന്നും എല്ലാ നേതാക്കളുമെത്തുെമന്നും കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. നാളെ മുതല്‍ പ്രചാരണത്തിനിറങ്ങുമെന്ന് ശശി തരൂരും പ്രതികരിച്ചു.  

വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സജീവമാകാത്തതില്‍ മോഹന്‍കുമാര്‍  മനോരമ ന്യൂസിനോടാണ് അതൃപ്തി പരസ്യമാക്കിയത്. സ്ഥാനാര്‍ഥി  നിര്‍ണയം മുതല്‍ ഇടഞ്ഞു നില്‍ക്കുന്ന  കെ മുരളീധരനേയും ശശി തരൂരിനേയുമാണ് മോഹന്‍കുമാര്‍ ഉന്നം വച്ചത്. എന്നാല്‍ ആക്ഷേപം തള്ളിയ മുല്ലപ്പള്ളി വരും ദിവസങ്ങളില്‍ നേതാക്കള്‍ സജീവമാകുമെന്ന് പ്രതികരിച്ചു. 

തന്റെ അഭാവം വിഷയമായതില്‍ ‍ഞെട്ടല്‍ രേഖപ്പെടുത്തിയായിരുന്നു  തരൂരിന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയുള്ള പ്രതികരണം. പാര്‍ലമെന്ററി കമ്മിറ്റി അധ്യക്ഷനായി ഡല്‍ഹിയിലായിരുന്നു. പ്രചാരണരംഗത്ത് നാളെ മുതല്‍ സജീവമാകും. മോഹന്‍കുമാറിനെ ഇക്കാര്യങ്ങള്‍ അറിയിച്ചിരുന്നുവെന്നും തരൂര്‍ കുറിച്ചു. പാര്‍ട്ടി സംവിധാനം മുഴുവനിറക്കി വി.കെ.പ്രശാന്ത് പ്രചാരണത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍  ആദ്യഘട്ടത്തില്‍ യു.ഡി.എഫ് പിന്നിലാണ്. ശശിതരൂര്‍ പ്രചാരണത്തിനെത്താത്തത് ബി.ജെ.പിയെ സഹായിക്കാനാണെന്ന ആരോപണം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉന്നയിച്ചിരുന്നു. ഇതോടെയാണ് മോഹന്‍കുമാര്‍ അതൃപ്തി പരസ്യമാക്കിയത്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...