എം.ഐ 17 തകര്‍ത്തത് ഇന്ത്യൻ സൈന്യം തന്നെ; വന്‍ പിഴവ് സമ്മതിച്ച് വ്യോമസേന

jk
SHARE

ജമ്മുകശ്മീരില്‍ എം.ഐ 17 ഹെലികോപ്ടര്‍ തകര്‍ന്നതില്‍ വന്‍പിഴവ് സംഭവിച്ചുവെന്ന് സമ്മതിച്ച് വ്യോമസേന. ഉത്തരവാദികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് വ്യോമസേന തലവന്‍ ആര്‍കെഎസ് ഭദൗര്യ പറഞ്ഞു. ബാലാക്കോട്ട് ആക്രമണം നടന്ന ദിവസമാണ് ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ പാക് ഹെലികോപ്ടറാണെന്ന് തെറ്റിദ്ധരിച്ച് എം.ഐ 17 വിമാനം ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. 

ആറ് വ്യോമസേന ഉദ്യോഗസ്ഥര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. ബാലാക്കോട്ട് ആക്രമണത്തിനുള്ള തെളിവുകളും വ്യോമസേന തലവന്‍ പുറത്തുവിട്ടു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങളുമായി നടന്ന പ്രാര്‍ത്ഥനയുടെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...