മരടിൽ ഹര്‍ജിക്കാരെ നിർത്തിപ്പൊരിച്ചു; ‘പുറത്തു പോകൂ’; ക്ഷോഭിച്ച് ജ.അരുൺ മിശ്ര

maradu-flat-supreme-court-2
SHARE

മരടിലെ ഫ്ളാറ്റുകൾ ഒഴിയാൻ ഒരാഴ്ചത്തെ സമയം അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തളളി. ഒരു മണിക്കൂർ പോലും സമയം നീട്ടിനൽകാൻ ആകില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര. മുതിർന്ന അഭിഭാഷക ലില്ലി തോമസും, നാഷണൽ ലോയേഴ്‌സ് ക്യാമ്പയിനും ആണ് കോടതിയെ സമീപിച്ചത്. എതിർപ്പ് വകവയ്ക്കാതെ വാദം തുടർന്ന അഭിഭാഷകരോട് കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. 

ഫ്ലാറ്റുകള്‍ ഒഴിയുന്നവരെ പുനരധിവസിപ്പിക്കണമെന്ന കോടതിയുത്തരവ് പാലിക്കപ്പെടുന്നില്ലെന്നും, ഇത് കണക്കിലെടുത്ത് ഫ്ലാറ്റുകളൊഴിയാന്‍ ഒരാഴ്ചത്തെ സമയം നല്‍കണമെന്നാണ് അഡ്വ ലില്ലി തോമസ് കോടതിയില്‍ ആവശ്യപ്പെട്ടത്. ഫ്ലാറ്റ് പൊളിക്കാനുള്ള വിധി പൂര്‍ണ്ണമായും റദ്ദാക്കണമെന്നതായിരുന്നു നാഷണല്‍ ലോയേഴ്സ് ക്യാമ്പയിന്‍റെ ആവശ്യം. രണ്ടും അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. വിഷയത്തില്‍ എല്ലാ കാര്യങ്ങളും പരിഗണിച്ച് തീര്‍പ്പാക്കിയതാണ്. അതിനാല്‍ ഇനിയും റിട്ട് ഹര്‍ജികള്‍ അനുവദിക്കാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി. 

ഇതിന് ശേഷവും വാദം തുടര്‍ന്ന അഭിഭാഷകരോട് കോടതി രൂക്ഷമായി പ്രതികരിച്ചു. ശബ്ദമുയര്‍ത്തി സംസാരിക്കുരതെന്ന് അഭിഭാഷകരോട് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ഇനിയും വാദം തുടര്‍ന്നാല്‍ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കേണ്ടിവരും. ഉച്ചത്തില്‍ സംസാരിച്ച അഭിഭാഷകനോട് കോടതിക്ക് പുറത്തേക്ക് പോകാനും ജസ്റ്റിസ് മിശ്ര ആവശ്യപ്പെട്ടു. വിധിയിൽ ഒരു ഭേദഗതിയും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...