മോദിക്കെതിരെ പറഞ്ഞാല്‍‌ ജയില്‍; സാമ്പത്തിക സ്ഥിതി തകർത്തു: രാഹുല്‍

Rahul-Angry-03
SHARE

രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് എല്ലാവർക്കും അറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉന്നമിട്ട് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകർത്തത് മോദിയാണ്. രാജ്യത്തെ പാവങ്ങൾക്ക് വേണ്ടിയല്ല പ്രധാനമന്ത്രി നിലകൊള്ളുന്നത്. പ്രധാനമന്ത്രിക്കെതിരെ പറഞ്ഞാല്‍ ജയിലിലാകുമെന്ന് രാഹുല്‍ പറഞ്ഞു. ഒരു സിദ്ധാന്തം മതിയെന്ന് കരുതുന്നവരാണ് രാജ്യം ഭരിക്കുന്നത്.

രാജ്യത്തെ ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച 50 പ്രമുഖര്‍ക്കെതിരെ കേസെടുത്തതിനെയും രാഹുൽ ശക്തമായി അപലപിച്ചു. വികസന സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം നീക്കുന്നതിന് എല്ലാ നിയമസഹായവും ഉറപ്പുനല്‍കുന്നതായി രാഹുല്‍ പറഞ്ഞിരുന്നു. നിരാഹാരമിരിക്കുന്ന അഞ്ചുപേരെയും രാഹുൽ കണ്ടു. വനപാതയിലൂടെയുള്ള ഗതാഗതം ഇന്ത്യയിലെ പല ഭാഗത്തുമുണ്ട്.  അത് വയനാട്ടില്‍ മാത്രമായി തടയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.  

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഐ സിസി  ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പികെ കുഞ്ഞാലിക്കുട്ടി എംപി എന്നിവരും ഒപ്പമുണ്ടായിരുന്നു.കേന്ദ്ര- സംസ്ഥാന സർക്കാരുകളിൽ  നിന്നും കൂടുതൽ ഉറപ്പുകൾ ലഭിക്കുന്നത് വരെ നിരാഹാര സമരം തുടരാനാണ് ഇന്നലെ രാത്രി ചേർന്ന ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചത്. ബത്തേരിയിലെ സന്ദർശനത്തിന് ശേഷം കലക്ടറേറ്റിൽ നടക്കുന്ന വികസനസമിതി യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും. അതിന് ശേഷം ഡൽഹിക്ക് തിരിക്കും.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...