എല്ലാവരും മരണത്തിന് മുന്‍പ് കഴിച്ചത് ഒരേ പോലുള്ള ഭക്ഷണം; കൊലപാതകം?

koodathayi-update
SHARE

കോഴിക്കോട് കൂടത്തായി കൂട്ടമരണത്തില്‍ കൊലപാതക സാധ്യത തള്ളാതെ റൂറല്‍ എസ്പി. എല്ലാവരും മരണത്തിന് മുന്‍പ് ഒരേപോലുള്ള ഭക്ഷണം കഴിച്ചിരുന്നു. കൃത്യമായ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ശാസ്ത്രീയഫലങ്ങള്‍ അന്വേഷണത്തെ കൂടുതല്‍ സഹായിക്കുമെന്നും എസ്പി കെ.ജി. സൈമണ്‍  പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം

പതിനാലുവര്‍ഷത്തിനിടെയുണ്ടായ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധു നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. 2002നും 2016നുമിടയിലാണ് പിഞ്ചുകുഞ്ഞ് മുതല്‍ വയോധികര്‍വരെ കൂടത്തായിലെ പൊന്നാമറ്റം കുടുംബത്തില്‍ മരിക്കുന്നത്. അന്നമ്മ, ഭര്‍ത്താവ് ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മ‍ഞ്ചാടിയില്‍ മാത്യു, ടോം തോമസ് അന്നമ്മ ദമ്പതികളുടെ മകന്‍ റോയ് തോമസ്, ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജുവിന്റെ ഭാര്യ സിലി, പത്ത് മാസം പ്രായമുള്ള മകള്‍ എന്നിവരാണ് സമാന ലക്ഷണങ്ങളോടെ മരിച്ചത്. 

അതേസമയം കോഴിക്കോട് കൂടത്തായിയിലെ ആറുപേരുടെ ദുരൂഹമരണം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി വടകര റൂറല്‍ എസ്.പി കെ.ജി.സൈമണ്‍. കിട്ടിയ തെളിവുകള്‍ക്ക് വ്യക്തത വരുത്തുന്നതിനാണ് കല്ലറ തുറന്നുള്ള പരിശോധന. ഡി.എന്‍.എ ടെസ്റ്റുള്‍പ്പെടെ ശാസ്ത്രീയമായ മുഴുവന്‍ രീതികളും പരിശോധിക്കും. നിലവില്‍ ആരെയെങ്കിലും ലക്ഷ്യമിട്ടുള്ള അന്വേഷണമല്ല നടക്കുന്നത്. മതിയായ തെളിവുകളോടെ അന്വേഷണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും എസ്.പി മനോരമ ന്യൂസിനോട് പറഞ്ഞു. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...