
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചവരുത്തി എന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ നോട്ടിസിന് തിരുവനന്തപുരം കലക്ടര്‍ നേരിട്ടെത്തി വിശദീകരണം നല്കി. വോട്ടര്‍പട്ടികയില്‍ ചിലരുടെ പേര് ഒഴിവാക്കിയതില്‍ വീഴ്ചവന്നത് സംബന്ധിച്ച് കലക്ടര്‍ കെ. ഗോപലകൃഷ്ണന് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ ടീക്കാറാം മീണയെ നേരിട്ട് കണ്ടാണ് വിശദീകരണം നല്‍കിയത്. ഇനി വീഴ്ചയുണ്ടാകാതെ ശ്രദ്ധിക്കും. പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കൂടുതല്‍ സമയം വേണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.
കലക്ടര്‍ക്കെതിരെ ഉടന്കടുത്ത നടപടി ഉണ്ടാകില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ അറിയിച്ചു. പുതിയ ഉദ്യോഗസ്ഥനായതിനാല്‍ പ്രവര്‍ത്തനം നിരീക്ഷിക്കും. വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുവെട്ടിയതുമായി ബന്ധപ്പെട്ട പരാതികളെ അടിസ്ഥാനമാക്കിയാണ് കലക്ടര്‍ക്ക് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസര്‍ നോട്ടിസ് നല്‍കിയത്. കലക്ടറുടേത് തികഞ്ഞ അലംഭാവമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. കോടതിലയക്ഷ്യനോട്ടീസുണ്ടായിട്ടുപോലും മൂന്നുമാസം കഴിഞ്ഞിട്ടും കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല.