
രാജ്യത്തെ ആള്‍ക്കൂട്ട ആക്രമണത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച 50 പ്രമുഖര്‍ക്കെതിരെ ബിഹാര്‍ പൊലീസ് കേസെടുത്തു. സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്, മണിരത്നം, അനുരാഗ് കശ്യപ്, ചരിത്രകാരന് രാമചന്ദ്രഗുഹ, നടി അപര്‍ണ സെന്‍ എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബിഹാറിലെ സദര്‍ സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജയ് ശ്രീറാം കൊലവിളിയാക്കി മാറ്റിയെന്ന് കത്തില്കുറ്റപ്പെടുത്തിയിരുന്നു.