ചോക്കാട് പുഴയില്‍ മലവെള്ളപ്പാച്ചിൽ; 2 മരണം, പിഞ്ചുകുഞ്ഞിനായി തിരച്ചിൽ

chokkad-tragedy
SHARE

മലപ്പുറം ചോക്കാട് പുഴയില്‍ രണ്ടുപേര്‍ ഒഴുക്കില്‍പെട്ട് മരിച്ചു. അഞ്ചുപേരാണ് ഒഴുക്കില്‍പെട്ടത്. രണ്ടുപേര്‍ രക്ഷപെട്ടു. ചിങ്കക്കല്ല് കല്ലാമല പുഴയില്‍ മലവെള്ളപ്പാച്ചിലിലാണ് അപകടമുണ്ടായത്. വേങ്ങര പറമ്പില്‍പടി യൂസഫ് (25), സഹോദര ഭാര്യ ജുബൈദിയ(28) എന്നിവരാണ്  മരിച്ചത്. ഒരുവയസുള്ള അബീഹക്കായുള്ള തിരച്ചിൽ തുടരുന്നു. കല്ലാമൂലയിലെ ബന്ധുവീട്ടിൽ വിരുന്നുവന്നവരാണെന്നു സൂചനയുണ്ട്. മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...