കനൽ ഊതിക്കത്തിക്കാൻ എൽഡിഎഫ്, ജയം ആവർത്തിക്കാൻ യുഡിഎഫ്; പടയൊരുക്കം

udf-ldf-leaders
SHARE

ഉപതിരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ബാക്കിനില്‍ക്കെ മൂന്നുമുന്നണികളും ഒരുക്കങ്ങള്‍ തുടങ്ങി. ലോക്സഭയിെല കനത്ത തിരിച്ചടിക്ക് ആശ്വാസം തേടി എല്‍.ഡി.എഫ് ഇറങ്ങുമ്പോള്‍ ജയം ആവര്‍ത്തിക്കാനായിരിക്കും യു.ഡി.എഫ് നീക്കം. കഴിഞ്ഞതവണ നേരിയ വ്യത്യാസത്തില്‍ നഷ്ടപ്പെട്ട വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തുമാണ് ബി.ജെ.പിയുടെ കണ്ണ്. പാലായും പാലാരിവട്ടവും പ്രചാരണവിഷയമാകുമെങ്കിലും ശബരിമലയിലെ തീക്കനല്‍ വീണ്ടും ഊതിക്കത്തിക്കാനായിരിക്കും യു.ഡി.എഫ്, ബി.ജെ.പി ശ്രമം.  

അളന്നുകുറിച്ച ഒരു മാസം.സ്ഥാനാര്‍ഥിയെ തീരുമാനിക്കണം. തന്ത്രങ്ങളൊരുക്കണം. പഴുതടച്ച പ്രചാരണം നടത്തണം. നാല് സിറ്റിങ് സീറ്റിലടക്കം അഞ്ചില്‍ അഞ്ചും ജയിച്ച് യു.ഡി.എഫിന് ലോക്സഭയിലെ നേട്ടം ആവര്‍ത്തിക്കണം. ആലപ്പുഴയിലെ ലോക്സഭ തോല്‍വിക്ക് അരൂരില്‍ മറുപടി നല്‍കണം. ബി.ജെ.പി ശക്തമായ എതിരാളിയായ വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും  കടുത്തമല്‍സരം നേരിടേണ്ടിവരും. ശബരിമലയിലുള്‍പ്പടെ സര്‍ക്കാരിനെതിരായ ജനവികാരം ഇനിയും കെട്ടടങ്ങിയിട്ടില്ലെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടല്‍. സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ കെ.പി.സി.സി രാഷ്്ട്രീയകാര്യസമിതി ഉടന്‍ചേരും.

ലോക്സഭയിലെ തോല്‍വിയുടെ ക്ഷീണം ഉപതിരഞ്ഞെടുപ്പിലൂടെ തീര്‍ക്കാനായില്ലെങ്കില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റ മുന്നോട്ട് പോക്ക് തന്നെ പരുങ്ങലിലാകും. ശബരിമലയിലടക്കം നിലപാട് മാറ്റിയതോടെ ജനങ്ങളുടെ മനസും മാറിയിട്ടുണ്ടെന്നാണ് സി.പി.എമ്മിന്റ പ്രതീക്ഷ. വികസന നേട്ടങ്ങളും പാലാരിവട്ടം പാലം ഉള്‍പ്പടെ യു.ഡി.എഫിനെതിരെയുള്ള അഴിമതി ആരോപണങ്ങളും ആയുധമാക്കും. സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും എല്‍.ഡി.എഫും ചൊവ്വാഴ്ച ചേരും 

കഴിഞ്ഞതവണ രണ്ടിടത്ത് രണ്ടാംസ്ഥാനം നേടിയ ബി.ജെ.പിക്ക് ഉപതിരഞ്ഞെടുപ്പ് നിയമസഭ തിരഞ്ഞെടുപ്പ് പോലെയാണ്. സ്ഥാനാര്‍ഥി ആരെന്നത് രണ്ടിടത്തും നിര്‍ണായകം. ഇടതുവലതുമുന്നണികളിലെ അഴിമതി ആരോപണവും ദേശീയരാഷ്ട്രീയത്തിലെ ബി.ജെ.പിയുടെ തിളക്കമാര്‍ന്ന ജയവും ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ . വെളളിയാഴ്ചത്തെ പാലായിലെ ജനവിധി കൂടി കണക്കിലെടുത്തായിരിക്കും മുന്നണികളുടെ നീക്കങ്ങള്‍. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...