എറണാകുളത്ത് സാധ്യത രണ്ടു പേർക്ക്, കരുക്കൾ നീക്കി കെ.വി. തോമസും

ernakulam-candidate
SHARE

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് മുന്നണികളില്‍ ചര്‍ച്ച സജീവമായി. പറഞ്ഞുകേട്ട പേരുകള്‍ ഉറപ്പിക്കാതെ യു.ഡി.എഫും പാര്‍ട്ടി സ്്ഥാനാര്‍ഥികള്‍ക്കപ്പുറം പൊതുസ്വതന്ത്രന്റെ സാധ്യതതേടി എല്‍.ഡി.എഫും കളം നിറയുകയാണ്. അതേസമയം ബി.ജെ.പി ജില്ലാ മണ്ഡലം പ്രസിഡന്റുമാരില്‍ ഒരാളെ ഇരുമുന്നണികള്‍ക്കുമെതിരെ രംഗത്തിറക്കാനുള്ള ആലോചനയിലാണ് എന്‍.ഡി.എ.

എറണാകുളം മണ്ഡലത്തിലെ പതിനഞ്ച് ഉപതിരഞ്ഞെടുപ്പില്‍ പതിമൂന്നിലും കോണ്‍ഗ്രസിനായിരുന്നു വിജയം. മേല്‍ക്കൈയുള്ള മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ളവരും ഒരുപാടുണ്ട്. െഎ ഗ്രൂപ്പിന്റെ സീറ്റായതിനാല്‍തന്നെ ഡി.സി.സി.പ്രസിഡന്റും കൊച്ചി നഗരസഭ ഡെപ്യൂട്ടി മേയറുമായ ടി.ജെ.വിനോദിന്റെ പേരിനാണ് മുന്‍തൂക്കം.

കൈവിട്ട എറണാകുളം ലോക്സഭ മണ്ഡലത്തിന് പകരം നിയമസഭാമണ്ഡലത്തിനായി കെ.വി.തോമസും കരുക്കള്‍ നീക്കുകയാണ്. പാര്‍ട്ടിപറയുമ്പോലെയാകും കാര്യങ്ങളെന്നാണ് പക്ഷെ കെ.വി.തോമസിനും പറയാനുള്ളത്. 

മുന്‍ മേയര്‍ ടോണി ചമ്മണ്ണിയുടെപേരും സജീവമാണ്. പക്ഷെ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിയൊരു സ്ഥാനാര്‍ഥിനിര്‍ണയം അംഗീകരിക്കപ്പെടുമോയെന്ന് കണ്ടറിയണം. സ്ഥാനാര്‍ഥിയാരാണെന്ന് ഉറപ്പിച്ചിട്ടില്ലെങ്കിലും പൊതുസ്വതന്ത്രനായ സ്ഥാനാര്‍ഥിയെയാണ് എല്‍.ഡി.എഫ് പരിഗണിക്കുന്നത്. ബി.ജെ.പി ജില്ല പ്രസിഡന്റ് മോഹന്‍ദാസും മണ്ഡലം പ്രസിഡന്റ് സി.ജി.രാജഗോപാല്‍ എന്നിവരാണ് നിലവില്‍ എന്‍.ഡി.എ ലിസ്റ്റിലുള്ളത്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...