ബോക്സിങ് ലോക ചാംപ്യന്‍ഷിപ്പ്: അമിത് പംഘാലിനു വെള്ളി

Amit-Panghal-boxing
SHARE

ബോക്സിങ് ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അമിത് പംഘാലിനു വെള്ളി. 52കിലോ വിഭാഗം ഫൈനലില്‍ ഒളിംപിക് ചാംപ്യന്‍ സൊയിരോവിനോട് പരാജയപ്പെട്ടു . അമിത് പംഘാലിന്റെ ആദ്യ ലോകചാംപ്യന്‍ഷിപ്പ് മെഡലാണിത്. നിലവിലെ ഒളിംപിക്സ് ചാംപ്യനാടാണ് അമിത് പരാജയപ്പെട്ടത്. ആറുതവണ മേരി കോം ഇടിച്ചുനേടിയ ലോകകിരീടം സ്വന്തമാക്കാനുള്ള ഇന്ത്യന്‍ പുരുഷതാരത്തിന്റെ കാത്തിരിപ്പ് ഇനിയും തുടരും. 

ബോക്സിങ് ലോകവേദിയില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ പുരുഷതാരം ഫൈനലില്‍ മല്‍സരിച്ചത് . വിജേന്ദര്‍ സിംഗ്, ശിവ ഥാപ്പ, വികാസ് കൃഷ്ണന്‍ മുന്‍ഗാമികള്‍ക്കെല്ലാം കാലിടറിയെ സെമിഫൈനലില്‍ കസഖ്സ്ഥാന്‍ താരത്തെ വേഗതയേറിയ നീക്കങ്ങള്‍ക്കൊടുവില്‍ ഇടിച്ചുവീഴ്ത്തിയാണ് അമിത് ഫൈനലിലെത്തിയത് .  സെമിഫൈനലില്‍ ഒഴികെ ആധികാരികമായിരുന്നു ഇന്ത്യന്‍ ആര്‍മിയില്‍ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറായ അമിത്തിന്റെ മുന്നേറ്റം . രണ്ടുവര്‍ഷം മുമ്പ് ആദ്യ ദേശീയ ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ തന്നെ കിരീടംനേടിയാണ് 23കാരനായ അമിത് ബോക്സിങ് റിങ്ങില്‍ പേരെടുക്കുന്നത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...