അമേരിക്ക സന്ദര്‍ശനത്തിനായി മോദി രാത്രി യാത്ര തിരിക്കും

PTI7_6_2019_000067A
SHARE

അമേരിക്ക സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി യാത്ര തിരിക്കും. 27ന് യുഎന്‍ പൊതുസഭയില്‍ സംസാരിക്കുന്ന മോദി കശ്മീര്‍ വിഷയം പരാമര്‍ശിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. 24നാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായുള്ള ചര്‍ച്ച.

21ന് ടെക്സസില്‍ 16 ഉൗര്‍ജ്ജ കമ്പനി മേധാവികളുമായി നടത്തുന്ന ചര്‍ച്ചയാണ് മോദിയുടെ ആദ്യ പരിപാടി. പിറ്റേന്ന് ഹൂസ്റ്റണില്‍ മോദിക്ക് നല്‍കുന്ന ഹൗഡി മോദി സ്വീകരണച്ചടങ്ങില്‍ അമേരിക്കല്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പങ്കെടുക്കും. ചടങ്ങില്‍ വമ്പന്‍ പ്രഖ്യാപനമുണ്ടായേക്കാമെന്ന ട്രംപിന്‍റെ പ്രസ്താവന ഇന്ത്യ അമേരിക്ക വാണിജ്യ തര്‍ക്കങ്ങള്‍ക്കിടെ ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. തുടര്‍ന്ന് യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുമായി മോദി ചര്‍ച്ച നടത്തും. 23ന് ന്യൂയോര്‍ക്കില്‍ െഎക്യരാഷ്ട്ര സഭയില്‍ കാലാവസ്ഥ വ്യതിയാനം, പൊതുജനാരോഗ്യം, ഭീകരഭീഷണി എന്നീ വിഷയങ്ങളില്‍ പ്രത്യേക ചര്‍ച്ചകളില്‍ പങ്കെടുക്കും. 

24ന് യുഎന്‍ സെക്രട്ടറി ജനറലിന്‍റെ ഉച്ചവിരുന്നില്‍ പങ്കെടുന്ന പ്രധാനമന്ത്രി തുടര്‍ന്ന് ഗാന്ധിജിയുടെ 150 ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമാകും. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍റെ പുരസ്ക്കാരം ഏറ്റുവാങ്ങും. 25ന് 45 ബിസിനസ് സ്ഥാപനമേധാവികളുമായി മോദി ചര്‍ച്ച നടത്തും. 27ന് ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് യുഎന്‍ പൊതുസഭയില്‍ മോദി സംസാരിക്കുക.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...