കരുണാകരന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ക്രമക്കേട്: 5 കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

joseph
SHARE

ചെറുപുഴ കരുണാകരന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് 5 കോൺഗ്രസ് നേതാക്കൾ അറസ്റ്റില്‍. കെപിസിസി മുന്‍നിര്‍വാഹകസമിതിയംഗം കുഞ്ഞിക്കൃഷ്ണന്‍ നായര്‍, കോണ്‍ഗ്രസ് നേതാക്കളായ സി.ഡി സ്കറിയ, സെബാസ്റ്റ്യന്‍, റോഷി , ട്രഷറര്‍ അബ്ദുള്‍ സലിം എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി. മുന്‍ കോണ്‍ഗ്രസ് നേതാവ് ജയിംസ് പന്തമാക്കല്‍ നല്‍കിയ പരാതിയിലാണ് നടപടി.

ലീഡർ കെ.കരുണാകരൻ ട്രസ്റ്റിനു വേണ്ടി പിരിച്ച പണം തിരിമറി നടത്തി എന്നാണ് പരാതി.  ഈ പരാതി നൽകി രണ്ടു ദിവസത്തിനു ശേഷമാണ് കരാറുകാരൻ ജോസഫ് ആത്മഹത്യ ചെയ്തത്. 

MORE IN BREAKING NEWS
SHOW MORE
Loading...
Loading...