ഒഴിയാനുള്ള സമയപരിധി അവസാനിച്ചു; മരടിൽ ഇനിയെന്ത്..?

maradu-flat-32
SHARE

മരടിലെ ഫ്ലാറ്റ് ഉടമകള്‍ക്ക് ഒഴിയാനുള്ള സമയ പരിധി അവസാനിച്ചു. നഗരസഭയുടെ ഒഴിപ്പിക്കല്‍ നോട്ടിസിനെതിരെ ഫ്ലാറ്റ് ഉടമകള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. നോട്ടിസ് നിയമാനുസൃതം അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഒഴിഞ്ഞുപോകുന്നവരെ എവിടെ മാറ്റിപാര്‍പ്പിക്കും എന്നതില്‍ ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ്. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം നാളെ തിരുവനന്തപുരത്ത് ചേരും.

മരട് നഗരസഭയുടെ നോട്ടിസ് പ്രകാരം അഞ്ച് ഫ്ലാറ്റുകളിലേയും താമസക്കാര്‍ ഒഴിഞ്ഞുപോകേണ്ട സമയം ഇന്നലെ അര്‍ധരാത്രിയോടെ അവസാനിച്ചു. നിലവില്‍ ഒരു ഫ്ലാറ്റില്‍ നിന്നും ഒരാള്‍പോലും ഒഴി‍ഞ്ഞുപോയിട്ടില്ല. അഞ്ച് ഫ്ലാറ്റുകളില്‍ ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റ് ഉടമകള്‍ മാത്രമാണ് നഗരസഭയുടെ നോട്ടിസിന് മറുപടി നല്‍കിയത്. അത് ഒഴിയില്ലെന്നായിരുന്നു. അവധി കഴിഞ്ഞ് കോടതി ചേരുന്ന ഇന്ന് ഹൈക്കോടതിയില്‍ നഗരസഭയുടെ നോട്ടിസിനെതിരെ ഹര്‍ജി നല്‍കാനാണ് തീരുമാനം. നിയമപരമായ നീക്കങ്ങള്‍ക്കൊപ്പം. ഫ്ലാറ്റ് ഉടമകളുടെ പ്രതിഷേധവും തുടരുകയാണ്.

ഇതിനിടയിലും ഒഴിപ്പിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. പുനരധിവസിപ്പിക്കുന്നവരെ സൗകര്യങ്ങളോടു കൂടി എങ്ങോട്ട് മാറ്റണം എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ താല്‍പര്യപത്രം ക്ഷണിച്ച നഗരസഭയില്‍ നിരവധി അപേക്ഷകളുംവന്നിട്ടുണ്ട്. ഫ്ലാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി ഓരോ ദിവസവും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ മരടിലെത്തുന്നുണ്ട്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...