പൂജാവിഗ്രഹങ്ങൾ മോഷ്ടിച്ചു; സേവാഭാരതിക്കെതിരെ പുഷ്പാഞ്ജലി സ്വാമിയാര്‍ വീണ്ടും സമരത്തില്‍

pushpanjali-swamiyar-2
SHARE

ആര്‍എസ്എസ് പോഷകസംഘടനയായ സേവാഭാരതി പ്രവര്‍ത്തകര്‍ പൂജാവിഗ്രഹങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ച് ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാര്‍ സത്യഗ്രഹസമരം തുടങ്ങി. ഹിന്ദുമത സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്നവര്‍ തന്റെ ചാതുര്‍മാസവ്രതം മുടക്കിയെന്ന് പുഷ്പാഞ്ജലി സ്വാമിയാര്‍ പറഞ്ഞു. ആരോപണം സേവാഭാരതി നിഷേധിച്ചു.

സേവാഭാരതി കൈവശം വച്ചിരിക്കുന്ന കോട്ടയ്ക്കകത്തെ മുഞ്ചിറമഠത്തിന്റെ കെട്ടിടം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് നടത്തിവന്ന നിരാഹാരസമരം പുഷ്പാഞ്ജലി സ്വാമിയാര്‍  ഇന്നലെയായിരുന്നു അവസാനിപ്പിച്ചത്. സമരത്തിന്റെ ഭാഗമായി ത്രിമൂര്‍ത്തിക്ഷേത്രത്തിലേക്കുപോകുന്ന വഴിയോരത്ത് കെട്ടിയപന്തല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഇന്നലെ തകര്‍ത്തിരുന്നു. ഇവിടെ ചാതുര്‍മാസവ്രതത്തിന്റെ ഭാഗമായി താന്‍ പൂജനടത്തിയിരുന്ന വിഗ്രഹങ്ങള്‍ എടുത്തെറിഞ്ഞെന്ന് പുഷ്പാഞ്ജലി സ്വാമിയാര്‍ ആരോപിച്ചു.

ആരോപണം നിഷേധിച്ച സേവാഭാരതി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലസദനത്തിലെ കുട്ടികളെ തെരുവിലിറക്കാനാണ് പുഷ്പാഞ്ജലി സ്വാമിയാര്‍ സമരം നടത്തുന്നതെന്ന് ആരോപിച്ചു.

പന്തല്‍തകര്‍ത്തവരെ തടയാന്‍ ശ്രമിച്ചവരെ മര്‍ദിച്ചതിന് ആര്‍.എസ്.എസ്–ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...