എൻസിപി കോട്ടയം ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറി; 42 പേർ പാർട്ടി വിട്ടു

ncp-pala-3
SHARE

തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ എൻസിപി കോട്ടയം ജില്ലാ കമ്മിറ്റിയിൽ പൊട്ടിത്തെറി.  എൻസിപി ദേശീയ സമിതി അംഗം ജേക്കബ് പുതുപ്പള്ളിയുടെ നേതൃത്വത്തിൽ 42 പേർ പാർട്ടി വിട്ടു. എൻസിപിയിലെ  ഏകാധിപത്യ പ്രവണതയിലും പാലായിലെ മാണി സി.കാപ്പന്റെ സ്ഥാനാർത്ഥിത്വത്തിലും പ്രതിഷേധിച്ചാണ് രാജി.

രാജിക്കത്ത് എൻസിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിക്ക് കൈമാറി. ഉഴവൂർ വിജയൻ വിഭാഗക്കാരായ തങ്ങളെ നേതൃത്വം അവഗണിച്ചുവെന്ന് ജേക്കബ് ആരോപിച്ചു. ‘മാണി സി കാപ്പന് പാലായിൽ വിജയ സാധ്യതയില്ല’. അവഗണനയെ തുടർന്നു പാർട്ടിയിൽ തുടരാൻ ഇല്ലെങ്കിലും മറ്റൊരു പാർട്ടിയിലും ചേരില്ല. വരും ദിവസങ്ങളിൽ കൂടുതൽ രാജിയുണ്ടാകുമെന്നും ജേക്കബ് മണർകാട്  പ്രതികരിച്ചു.

MORE IN BREAKING NEWS
SHOW MORE
Loading...
Loading...